സംവാദം:മാതൃകാപേജ്/ജൂനിയർ റെഡ് ക്രോസ്/2025-26
A ലെവൽ 29 കുട്ടികളും B ലെവൽ 30 കുട്ടികളും C ലെവൽ 20 കുട്ടികളും ST.LITTLE TERESAS HIGH SCHOOL ജെ ആർ സി യൂണിറ്റിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സേവന സന്നദ്ധതയും സഹജീവി സ്നേഹവും സാമൂഹ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജെ ആർ സി പ്രവർത്തിക്കുന്നത്. നമ്മുടെ സ്കൂളിൽ നടക്കുന്ന പ്രത്യേക പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ് .രോഗി സന്ദർശനം അഗതിമന്ദിരങ്ങളിലും ആതുരാലയങ്ങളിലും നടത്തുന്ന സന്ദർശനങ്ങളിലും എല്ലാം ജെ ആർ സി കേഡറ്റ്സും പങ്കാളി ആകാറുണ്ട്. ഇതിനായി പ്രത്യേക വിഭവസമാഹരണ പ്രവർത്തനങ്ങളിലും കുട്ടികൾ മേൽനോട്ടം വഹിക്കുന്നു. സ്വാതന്ത്ര്യ ദിന റാലിയിൽ തികഞ്ഞ ദേശസ്നേഹത്തോടെ പങ്കെടുത്തു. അഗതി മന്ദിരങ്ങളിൽ നൽകാനായി പൊതിച്ചോർ സമാഹരണത്തിലും കുട്ടികൾ പങ്കാളിയായിട്ടുണ്ട്. സ്കൂൾതലത്തിൽ അധ്യാപികമാരായ സുനിതാ ജേക്കബ് ,സിസ്റ്റർ ജെറിൻ സിഎംസി എന്നിവർ കൗൺസിലർമാരായി പ്രവർത്തിക്കുന്നു. മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കായി പ്രധാന അധ്യാപികയുടെയും സഹപ്രവർത്തകരുടെയും സഹകരണം ലഭിക്കുന്നുണ്ട് "" 18:16, 1 ജനുവരി 2026 (IST)