സംവാദം:എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ

2021 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോൽസവം വാർഡ് കൗൺസിലർ ടി.എ.അബ്ബാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപികയും, അധ്യാപകരും ചേർന്ന് സ്കൂളിൽ അക്ഷരദീപം തെളിച്ചു. ആ സമയത്ത് വിദ്യാർത്ഥികൾ വീട്ടിൽ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. ഉച്ചയ്ക്കു ശേഷം എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

2021 ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ജോതി ജോർജ് പരിസ്ഥിതി ദിന സന്ദേശം [ ഗൂഗിൾ മീറ്റ് ] നൽകി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടു.

2021 ജൂൺ 19 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും ലൈബ്രറി ബുക്ക് വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച 7 മണിക്ക് സർഗോൽസവം നടത്തുന്നുണ്ട്.

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 21 ന് ആഘോഷിച്ചു. ക്വിസ്, അഭിനയ ഗാനം, റോക്കറ്റിന്റെ  മോഡലുകൾ, ആകാശക്കാഴ്ച  ചിത്രരചന എന്നിവ ഉൾപ്പെടുത്തി തങ്കത്തോണി എന്ന ഷോർട്ട് വീഡിയോ തയ്യാറാക്കി.

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാർഗിൽദിനം ജൂലൈ 26 ന് ആഘോഷിച്ചു. പ്രസംഗ മൽസരം നടത്തുകയുണ്ടായി.

Start a discussion about എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ

Start a discussion
"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ" താളിലേക്ക് മടങ്ങുക.