ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
COVID 19

[08:50, 4/20/2020] Lini: ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആണ് കോവിഡ് 19 .കൊറോണ വൈറസ് ഡിസീസ് എന്നതാണ് ഇതിന്റെ പൂർണ രൂപം. നോവൽ കൊറോണ വൈറസ് എന്ന വൈറസ് ആണ് ഇതിന് കാരണം. 2019നവംബറിൽ ചൈനയിലെ വുഹാൻ മാർക്കറ്റിൽ ആണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശനാളിയെയാണ് .ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് കേരളത്തിലെ തൃശൂർ ജില്ലയിലാണ്.2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. 2020 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളിൽ രോഗം ബാധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ഇത് പടരാതിരിക്കാൻ കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. ചുമയ്കുമ്പോഴും തുമ്മുമ്പോഴും വായ് കൈമുട്ട് കൊണ്ട് പൊത്തിപിടിക്കുക . മാസ്ക് നയിക്കുക.പരസ്പരം അകലം പാ… [09:34, 4/20/2020] Lini: ദുരന്തങ്ങൾക്കിടയിൽ2018, 2019 വർഷങ്ങളിൽ നമ്മുടെ കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രളയം. ധാരാളം വീടുകൾ നഷ്ടപ്പെട്ടു.ജനങ്ങൾ ദിവസങ്ങളോളം ക്യാമ്പുകളിലുമായി. ഞാനും കുടുംബവും ക്യാമ്പിലായിരുന്നു.എന്റെ വീട്ടിനും വിള്ളലുകൾ വീണിരുന്നു. എന്തൊരു ഭീകര മഴയും കാറ്റുമായിരുന്നു. ഓർക്കാൻ കൂടിവയ്യ. ഇന്നിതാ 2020 ആയപ്പോൾ മഹാമാരിയായ കോവിഡ് 19. എല്ലാ രാജ്യങ്ങളേയും വിഴുങ്ങി.ചൈനയിലെ വുഹാനിലാണ് ആദ്യം പിടിപെട്ടത്. അവിടെ എത്ര ആളുകൾ മരണപ്പെട്ടു. ഇന്നിതാ അമേരിക്കയും, ഇറ്റലിയും, സ്പെയിനുമൊക്കെ ഈരോഗത്തിന്റെ കീഴിലുമായി. നമ്മുടെ കൊച്ചു കേരളം രക്ഷപ്പെട്ടു. എങ്കിലും നമുക്കു തന്ന നിർദ്ദേശങ്ങൾ നാം പാലിക.കൈകൾ സോപ്പിട്ടു കഴുകുക, ആൾത്തിരക്കിൽ പോകരുത് ,റോഡിൽ ആവശ്യമില്ലാതെ ഇറങ്ങി സഞ്ചരിക്കരുത്, മാസ്കുകൾ എപ്പോഴും ധരിക്കുക, വീടും പരിസരവും വൃത്തിയാക്കുക. പാടവും പറമ്പും കൃഷിഭൂമിയാക്കുക. അങ്ങനെ നമുക്ക് നല്ല ശീലങ്ങളിലേക്ക് മടങ്ങാം.



ഗൗരി കൃഷ്ണ
4 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം