കോവിഡ് 19 എന്ന ഓമനപ്പേരിൽ
വന്നു നാട്ടിൽ ഒരു വൈറസ്.....
ഒളിച്ചും പാത്തും കുരുക്കിലാക്കണ
മിടുക്കനായ വൈറസ് .....
കയ്യിലോ പണമില്ലതോർക്കണം
പൂട്ടി നമ്മുടെ ആഫീസ്.....
ലോക്ക്ഡൗണും തുടങ്ങി
കടയും പൂട്ടി കഷ്ടപ്പാടും കൂടീലോ.....
കടമായി വാങ്ങിയ പച്ചക്കറിയും
തീർന്ന കഥയിതൊന്നു കേൾക്കണേ.....
ചക്കപ്പുഴുക്കും കഞ്ഞിയും
അത് വേണമെന്നായല്ലോ.....
ചോറും കറിയും രുചിച്ച് നോക്കീട്ട്
മാസമൊന്നായന്ന് ഓർക്കണെ .....
ദിവസക്കൂലിക്ക് പണിക്കു പോയിട്ട്
കുടുംബം പോറ്റിയ ഞങ്ങളെ
വീട്ടിലിട്ട് ലോക്ക് ചെയ്ത്
കുരുക്കിലാക്കിയതോർക്കണേ.....
ഇരുളു നീങ്ങി പ്രകാശമാകാൻ
നല്ല നാളേക്കായ് പൊരുതിടാം ......
കഷ്ടപ്പാടുകളെ പൊരുതി ജയിച്ച്
നമുക്ക് ലോക്ക് ചെയ്യാം കൊറോണയെ......
ഒതുങ്ങി കൂടി അകലം പാലിച്ച്
രോഗവ്യാപ്തി തടഞ്ഞിടാം......
ഒന്നിച്ചു നിന്ന് കൈ കോർത്തിടാം
കാത്തിടാം നാടിൻ ഭദ്രത .