ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


കീഴടങ്ങി ലോക രാജ്യങ്ങൾ
മഹാമാരിയായ കോവിഡിൽ
പകച്ചു നിന്നു തരിച്ചു നിന്നു
കോറോണയെന്ന വൈറസിൽ
കീഴടങ്ങാനില്ല എന്നുറച്ചു നാം മുന്നേറവെ
കരളുറച്ചു കൈകൾ ചേർത്തു
നമ്മളൊന്നായി മാറണം
തച്ചുടച്ചീടണം ഈ മഹാമാരിയെ
ചേർത്തു പിടിച്ചീടണം മർത്യജന്മങ്ങളെ
കൈകൾ നന്നായി കഴുകീടേണം
വ്യക്തിശുചിത്വം കാട്ടീടേണം
ബ്രേക്ക്‌ ദി ചെയിനിൽ ഭാഗമായി
നമ്മളൊക്കെ മാറണം
കരുതലായി കാവലായി കൂടെ നിന്ന ധീരരെ
മറന്നിടാതെ നെഞ്ചിലേറ്റി
എന്നുമെന്നും ഓർക്കണം
കീഴടങ്ങില്ല നാം കീഴടങ്ങില്ല നാം
അതിജീവനത്തിന്റെ നാളുകളാണിനി
അതിജീവനത്തിന്റെ നാളുകളാണിനി......
 

ധ്യാൻ കൃഷ്ണ. ടി
4 A ശ്രീനാരായണ വിലാസം എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത