ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/'''സ്വപ്നം'

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം സത്യമായി-

അന്ന് പതിവുപോലെ രാവിലെത്തന്നെ അമ്മു സ്ക്കൂളിലെത്തി. ബാഗ് ക്ലാസിൽ വച്ചതിനു ശേഷം സ്ക്കൂൾ ഒന്നു ചുറ്റിക്കാണാൻ പോയി. സ്ക്കൂളിൽ നിറയെ മാലിന്യങ്ങളും ചപ്പും ചവറും കണ്ട് അമ്മുവിന് സങ്കടം വന്നു. അന്നത്തെ അസംബ്ലിയിൽ അമ്മു പറഞ്ഞു. " മാലിന്യങ്ങളും ചപ്പും ചവറും നീക്കേണ്ടത് നമ്മുടെ കടമയാണ്. മാലിന്യങ്ങൾ നമുക്ക് ഒരു പാട് രോഗങ്ങളാണ് സമ്മാനിക്കുന്നത്. അതു കൊണ്ട് എല്ലാ ദിവസവും സ്ക്കൂളും പരിസരവും ശുചിയായി സൂക്ഷിക്കണം. ഇതു കേട്ട് കുട്ടികൾ കൈയ്യടിച്ചു. അന്നു മുതൽ എല്ലാവരും സ്കൂളും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചു. അമ്മുവിന് സന്തോഷമായി. അധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സന്തോഷമായി..,,,

ഇഷാൻ രാജ്. കെ.
4 ശിവ വിലാസം എൽ.പി.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ