ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/പ്രവർത്തനങ്ങൾ/2025-26
2025-26
പ്രവേശനോത്സവം

2025 - 26 അധ്യയനവർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള വിദ്യാലയ പ്രവേശനോത്സവം 02-06-2025 ന്
ലോക പരിസ്ഥിതി ദിനം
ജൂൺ 5

ശിവറാം എൻ. എസ്. എസ്. എച്ച്.എസ് എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൽ ഗംഗ ഡി.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ ഉദ്ഘാടനം ചെയ്തു. എച്ച് എം. ഡോ. പ്രിയ പി മുതിർന്ന കർഷകനായ ശിവാനന്ദനെ ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് ശിവാനന്ദൻ പിള്ള പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് എല്ലാവരും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൗട്ട് ആൻറ് ഗൈഡ്സ്, ജെ.ആർ.സി. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
നിയമ ബോധവൽക്കരണ ക്ലാസ്

ശിവറാം എൻ.എസ്.എസ്. എച്ച്. എസ്. എസിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച്.എം ഡോ. പ്രിയ പി അധ്യക്ഷത വഹിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വേണു ജി പിള്ള ആൻ്റി ഡ്രഗ്സ്, ജെ.ജെ ആക്ട് പോക്സോ എന്നിവയിൽ ക്ലാസ് നയിച്ചു. പി എൽ വി ഷഹാന , അധ്യാപകരായ ഹർഷകുമാർ, ശ്രീകുമാർ ബി , രഞ്ജിനി , അനിത എന്നിവർ പങ്കെടുത്തു.
വിദ്യാരംഗം കലാസാഹിത്യവേദി

ശിവറാം എൻഎസ്എസ് എച്ച്എസ്എസിൽ വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. പ്രഥമാധ്യാപിക ഡോ. പി.പ്രിയ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കുണ്ടറ ഉപജില്ലാ കൺവീനറും അധ്യാപികയുമായ എ ജസീന ഉദ്ഘാടനം നിർവഹിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കവയിത്രിയുമായ നിരഞ്ജന സേതു കുമാറിനെ ചടങ്ങിൽ ആദരിച്ചു. പി.എൻ.പണിക്കർ അനുസ്മരണം, വായന ദിന പ്രതിജ്ഞ, കവിതാലാപനം, പുസ്തകത്തൊട്ടിൽ ഉദ്ഘാടനം, ക്വിസ് മത്സരം, പുസ്തക ചർച്ച, വായനക്കുറിപ്പ് മത്സരം , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ ഇ.കെ.പ്രസന്നകുമാരി, സീമ, ഹർഷകുമാർ, സ്മൃതി, ജി.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു
ഗ്രന്ഥശാല സന്ദർശനം

ശിവറാം എൻഎസ്എസ് എച്ച് എസ് എസിലെ വായന ദിന വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഗ്രന്ഥശാല സന്ദർശിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയ്ക്ക് പ്രഥമാധ്യാപിക ഡോ. എസ്. പ്രിയ നേതൃത്വം നൽകി. കൊല്ലം ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള അവാർഡ് നേടിയ, എ പ്ലസ് ഗ്രേഡുള്ള ഉമയനല്ലൂരിലെ നേതാജി മെമ്മോറിയൽ ലൈബ്രറി ആണ് സന്ദർശിച്ചത്. പുസ്തകങ്ങൾ പരിചയപ്പെടുന്നതിനൊപ്പം ഗ്രന്ഥശാല കുട്ടികൾക്കുവേണ്ടി നടത്തുന്ന ചിത്രരചന, വയലിൻ, തബല, കരാട്ടെ പരിശീലനത്തെക്കുറിച്ചും വിദ്യാർഥികൾ മനസ്സിലാക്കി. ലൈബ്രേറിയൻ ദ്രാവിഡ് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. ലൈബ്രറി പ്രസിഡൻ്റ് വിജയൻ, കമ്മറ്റി അംഗങ്ങളായ പുഷ്പാംഗദൻ, സരിൻ അധ്യാപകരായ ഗിരീഷ്, ഹർഷകുമാർ, സുനീർ, സീമ, രഞ്ജിനി , ഇ.കെ.പ്രസന്നകുമാരിയമ്മ എന്നിവർ പങ്കെടുത്തു
ശിവറാമിൽ ബഷീർ അനുസ്മരണ പ്രഭാഷണം

കരിക്കോട് : ശിവറാം എൻ. എസ്. എസ് എച്ച് എസ് എസിൽ ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ശിവാനന്ദൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. റിട്ട. ഡയറക്ടർ ജനറൽ ഓഫ് പോലീസ് കേരള, അലക്സാണ്ടർ ജേക്കബ് ഐ പി എസ് ബഷീർ അനുസ്മരണ പ്രഭാഷണവും ഹൈസ്ക്കൂൾ വിഭാഗം അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും നടത്തി. കൊല്ലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ സെക്രട്ടറി ജീവകുമാർ, അരുൺ രാജ്, ബാബുരാജ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡി.കെ ഗംഗ, ഹെഡ്മിസ്ട്രസ് ഡോ. പി പ്രിയ, സ്റ്റാഫ് സെക്രട്ടറി ഹർഷകുമാർ, ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കൺവീനർ ജി. ഹരികൃഷ്ണൻ നന്ദി പറഞ്ഞു.
ബഷീർ ദിന ക്വിസ്

ശിവറാം എൻഎസ്എസ് എച്ച്എസ്എസിലെ 2025ബഷീർ ദിനത്തോടനുബന്ധിച്ച് 14/7/2025 തിങ്കൾ ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്വിസ് മത്സരം നടത്തുകയുണ്ടായി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മത്സരത്തിൽ ആകെ57 പേർ പങ്കെടുക്കുകയും 7A യിലെ കൃതിക ഗോമതി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.7C യിലെ നിഥൂപ്. ബി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലഹരി വിരുദ്ധ സെമിനാറും വിമുക്തി ക്ലബ്ബ്

കരിക്കോട് : ശിവറാം എൻഎസ്എസ് എച്ച് എസ് എസിൽ വിമുക്തി ക്ലബ്ബ് ഉദ്ഘാടനവും ലഹരി വിരുദ്ധ സെമിനാറും നടത്തി. പി.ടി.എ. പ്രസിഡൻറ് ശിവാനന്ദൻപിള്ള അധ്യക്ഷത വഹിച്ചു. കൊല്ലം എക്സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എസ്.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബിനുലാൽ മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം. ഡോ. പി.പ്രിയ,വിമുക്തി ക്ലബ് കൺവീനർ ബി.ശ്രീകുമാർ , എസ്. ഹർഷകുമാർ വിജയലക്ഷ്മി, രഞ്ജിനി , സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു
ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി,സുംബ ഡാൻസ് , ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബ് , ഡാൻസ് എന്നിവ സംഘടിപ്പിച്ചു. കരിക്കോട് പട്ടണത്തിലും സമീപമുള്ള സ്കൂളുകളിലും ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി.കിളികൊല്ലൂർ SI അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പഠനയാത്ര ഈ വർഷത്തെ ബഷീർ ദിനത്തിൻ്റെ ഭാഗമായി (12/7/25 ശനിയാഴ്ച) സ്കൂളിൽ നിന്ന് ബഷീറിൻ്റെ ജന്മനാടായ തലയോലപ്പറമ്പിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ അടുത്തറിയുന്നതിനുള്ള ഈ യാത്ര കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ഫെഡറൽ നിലയം ബഷീർ 1960 മുതൽ 1964 വരെ ഭാര്യ ഫാബിയുമായി കുടുംബ സമേതം താമസിച്ചവീടാണ്. കേരളത്തിലെ ആദ്യത്തെ ബഷീർ സ്മാരകമാണിത്. ഇവിടെ താമസിച്ചുകൊണ്ടാണ് ബഷീർ നീലവെളിച്ചം എന്ന നോവൽ ഭാർഗ്ഗവീനിലയം എന്ന പേരിൽ തിരക്കഥ പൂർത്തികരിച്ചത്. പിന്നീട ഈ കെട്ടിടം ഫെഡറൽ ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. കിണറുൾപ്പെടെ ബാങ്കിനുള്ളിൽ അതേ രീതിയിൽ നിലനിർത്തിയിട്ടുണ്ട്. പിന്നീട് ബഷീർ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ മുഹമ്മദീയൻ സ്കൂൾ നിന്നിരുന്ന സ്ഥലം, ചന്ത എന്നിവ സന്ദർശിച്ചു. ബഷീറിൻ്റെ അനുജൻ അബു കുടുംബസമേതം താമസിച്ച വീട്ടിലേക്കാണ് പിന്നീട് പോയത്.
ബഷീറിൻ്റെ പേരിലുള്ള ബഷീർ പാലം, പാലാംകടവ്, ബഷീർ മന്ദിരം എന്നിവ സന്ദർശിച്ചു. ബഷീർ ജനിച്ച വീട് നിന്നിരുന്ന തുരുത്തേൽ വൈപ്പേൽ പുരയിടം കാണാനാണ് കുട്ടികൾ പിന്നീട് പോയത്. പാത്തുമ്മയുടെ മകൾ ഖദീജയുടെ വീട്ടിൽ പോകുകയും കുടുംബാംഗങ്ങളെ പരിചയപ്പെടുകയും ചെയ്തു.
പതിനൊന്നു മണിയോടെ വൈക്കം ബോട്ട് ജെട്ടിയിലെത്തി. 1925 മാർച്ച് 9 ന് വൈക്കം സത്യഗ്രഹ സമരപന്തലിൽ എത്തിയ ഗാന്ധിജിയെ ബഷീർ കണ്ട സ്ഥലം കുട്ടികൾ കണ്ടു. സത്യാഗ്രഹ സമര ഹാളിലെത്തുകയും വൈക്കം സത്യഗ്രഹത്തിൻ്റെ ഡോക്യുമെൻ്ററി കാണുകയും ചെയ്തു. പിന്നീട് ബഷീറും തകഴിയും പഠിച്ച വൈക്കം ഗവ. ബോയ്സ് ഹൈസ്ക്കൂൾ സന്ദർശിച്ചു.
സയൻസ് ക്ലബ് ഉദ്ഘാടനം

ശിവറാം എൻ എസ് എസ് എച്ച് എസ് എസ് ലെ ഈ അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 17- 7-2025 വ്യാഴാഴ്ച നടന്നു. ചടങ്ങിൽ സയൻസ് അധ്യാപിക ചിത്ര ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് ഹർഷകുമാർ സാറിന്റെ അധ്യക്ഷതയിൽ കാര്യപരിപാടികൾ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് പ്രിയ ടീച്ചറിന്റെ അസാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചത് ശ്രീ. സന്തോഷ് കുമാർ സാർ ആയിരുന്നു.സ്കൂളിലെ ശാസ്ത്ര അധ്യാപികമാരായ അർച്ചന ടീച്ചർ, ഉമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന still മോഡൽ വർക്കിംഗ് മോഡൽ പരീക്ഷണം എന്നിവ അവതരിപ്പിച്ചു. സ്കൂളിലെ ശാസ്ത്ര അധ്യാപികമാരായ സൗമ്യ ടീച്ചർ, പാർവതി ടീച്ചർ, അനുപ്രിയ ടീച്ചർ തുടങ്ങിയവരോടൊപ്പം സ്കൂളിലെ സയൻസ് ക്ലബ്ബിൽ അംഗങ്ങളായ വിദ്യാർഥികളും പങ്കെടുത്തു.
ചാന്ദ്രദിനാഘോഷം =

ശിവറാം എൻ എസ് എസ് എച്ച് എസ് എസ് ഇൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്രയാൻ ദൗത്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഡോക്യൂമെന്ററി പ്രദർശനം നടത്തി.ചാന്ദ്ര ദിന ക്വിസ്,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി. തുടർന്ന് റോക്കറ്റ് സ്റ്റിൽ മോഡൽ,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.