ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

ഉച്ച നേരത്തൊരു കൊച്ചു മയക്കത്തിൽ പിച്ച വച്ചെത്തിയ കാർമുകിലെ
 തല്ലി ചിതറുമാ ചില്ലു കണക്കെ എൻ മുന്നിൽ
ഉന്മാദിനിയായി പൊഴിഞ്ഞു പൂക്കുന്ന തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതോല കൂട്ടവും കാറ്റിൽ ചാഞ്ചാടി ആടും വയൽ പൂക്കളും
മഴ പെണ്ണിന്റെ കുളിരേറ്റു വാങ്ങുന്നുവോ പുഴ മേലെ ഓളങ്ങൾ അണയുന്നുവോ
മല മുകിളിലെ ഉറവയോടിഴുകുന്നുവോ നിന്റെ സ്മൃതിഗീതം
 അലകളായ് തഴുകിടുമ്പോൾ എന്റെ ഗതകാല സ്മരണകൾ
 ഉണരുന്നിതാ മഴയൊരു ഗീതമാകുന്നുവോ
 എന്റെ മനമൊരു മയിലായ് ആടുന്നുവോ നീളുന്ന ചെമ്മണ്ണു പാതകളിൽ
   മഴനീര് നുഴയുന്നു നാഗത്തെപോലെ ദൂരെ
  മഴനീര് നുഴയുന്നു നാഗത്തെപോൽ,,,,,,,,,, . .. ... .......
 

അമൽ
8 C ശിവറാം എൻഎസ്എസ് എച്ച്‌ എസ് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത