ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വന്തം മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ സ്വന്തം മക്കൾ

അന്ന് ഒരു മഴദിവസം ആയിരുന്നു. ആ മഴയത്ത് അവളൊരു ശലഭത്തെ പോലെ പാറിപ്പറന്നു കളിച്ചു. കാറ്റുകൾ അവളെ വാരിപുണർന്നു മരങ്ങൾ തന്റെ ചില്ലകൾ കൊണ്ട് തലോടി. ചെറുപ്പം മുതൽ ഒരു പ്രകൃതിസ്നേഹി ആയിരുന്നു അവൾ. അവൾക്ക് സ്വന്തമെന്നു പറയാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ അവൾക്ക് സ്വന്തമെന്നു പറയാൻ മരങ്ങളും പക്ഷികളും പുഴകളും മൃഗങ്ങളും ഉണ്ടായിരുന്നു. അവളുടെ അമ്മ തന്നെ പ്രകൃതിയായിരുന്നു. അവളുടെ വിഷമം മനസ്സിലാക്കി ഞാൻ സ്വന്തം മകളായി അവളെ വളർത്തി എന്നിട്ട് പ്രകൃതി എന്നലോകത്തിലേക്ക് അവളെ പറക്കാൻ അനുവദിച്ചു.

ഒരുദിവസം അവൾ എനിക്ക് പ്രകൃതിയെ കുറിച്ച് വളരെ മനോഹരമായി വർണിച്ചു തന്നു. അവളുടെ ഓരോ വാക്കിലും എത്രമാത്രം അവൾ പ്രകൃതിയെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയും. വർണ്ണങ്ങളുടെ ലോകമാണ് അവളുടെ ഭാവനയിലെ പ്രകൃതി. പച്ചപുതച്ച പാഠങ്ങൾ അതിനപ്പുറം കുത്തനെ നിൽക്കുന്ന മലകൾ അതിനിടയിൽ സുന്ദര പുഷ്പം വിരിഞ്ഞു നിൽക്കുന്നത് പോലെ പുഞ്ചിരിതൂകി നിൽക്കുന്ന പ്രഭാത പുത്രൻ. പക്ഷികളുടെ മധുര സ്വരങ്ങൾ ചിന്നിച്ചിതറി ഒഴുകുന്ന അരുവികൾ എത്ര മനോഹരമാണി  പ്രകൃതി. ചിലപ്പോൾ ഈ മനോഹരമായ കാഴ്ചകൾ എന്നെ ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്. ഞാനറിയാതെ ആ ലോകം മുഴുവൻ ചുറ്റി കറങ്ങാറുണ്ട്. പിന്നെ അവിടുന്ന് തിരിച്ചു വരാൻ തോന്നാറില്ല. നമ്മൾ പ്രകൃതിയോട് ഇണങ്ങിയാൽ അവർ നമ്മുടെ കണ്ണുകളിൽ കുളിർമ കൊണ്ടുവരും പിന്നെ ആ കുളിർമ ജീവിതാവസാനംവരെ കണ്ണുകളിൽ തിളങ്ങി നിൽക്കും.
അതിലും മനോഹരമാണ് സന്ധ്യയുടെ വരവ്. സൂര്യപുത്രൻ ഉറങ്ങുന്ന നേരത്ത് ചന്ദ്രദേവൻ ഉണരുന്നു. നിശാന്തത യുടെ ഈ ലോകത്ത് ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ ആരും കൊതിച്ചു പോകും. ആ ഇരുട്ടിൽ വഴികാട്ടിയായി മിന്നി പറക്കുന്ന മിന്നാമിനുങ്ങി കളും എത്ര മനോഹരമാണ.എത്ര മനോഹരമാണ് ഈ രാത്രിയിലെ പ്രകൃതി. ആകാശത്ത് ആണെങ്കിൽ ഓരോ മുല്ലമൊട്ടുകൾ വാരി വിതറിയതുപോലെ താരകങ്ങൾ. അവയെല്ലാം എന്നെ നോക്കി കണ്ണു ചിമ്മാരുണ്ട്. എത്ര എത്ര മനോഹരമാണ് ഈ കാഴ്ച.
അവൾ അതി മനോഹരമായി പ്രകൃതിയെ വർണിക്കുകയാണ്. അതിലൂടെ അവളുടെ കഴിവുകൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. എനി എനിക്കെന്നല്ല ആരു വിചാരിച്ചാലും അവളെ പ്രകൃതിയിൽ നിന്ന് അകറ്റാൻ കഴിയില്ല. എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അവളെ വളർത്തിയത് ഞാൻ ആണെങ്കിലും പ്രകൃതിയെ വളർത്തിയത് അവളാണ് പ്രകൃതിയുടെ സ്വന്തം മകൾ. 
കൃഷ്ണപ്രിയ ബിനു
9A ശിവപുരംHSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ