ശില്പശാല 2018

Schoolwiki സംരംഭത്തിൽ നിന്ന്

കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം

ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു.

"https://schoolwiki.in/index.php?title=ശില്പശാല_2018&oldid=432909" എന്ന താളിൽനിന്ന് ശേഖരിച്ചത്