ഉള്ളടക്കത്തിലേക്ക് പോവുക

ശാലേം യു.പി.സ്കൂൾ വെണ്മണി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

Centenary Celebration 1926-2026

100 Years of Radience

ചിത്രശാല

ശതാബ്ദി ആഘോഷം

വെൺമണി ശാലേം യുപി സ്കൂളിന്റെ 99 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ എൽ എ സി ചെയർമാൻ റവ. ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രിയുമായ ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ അനുദിനം നടക്കുന്ന അക്രമങ്ങളും വൃദ്ധ സദനങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി മൂല്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിന് ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ റൈറ്റ്. റവ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പാ അനുഗ്രഹപ്രഭാഷണം നടത്തുകയും സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് റാണി ജെ ജോണിന് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മാർത്തോമാ സഭയുടെ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ. ഡോ സാംസൺ എം ജേക്കബ് ശതാബ്ദി ഫണ്ട്‌ ഉദ്ഘാടനവും റവ. ഗോഡ്ലിസൺ ശതാബ്ദി ഗാന - സി ഡി പ്രകാശനവും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ എം സലിം ശാതാബ്ദി ലോഗോ പ്രകാശനവും നിർവ്വഹിച്ചു.തിരുവല്ല മാർത്തോമാ കോളേജ് റിട്ട.HOD പ്രൊഫ. ജോർജ് മാത്യു, ശതാബ്ദി ഗാനം രചിച്ച മനോജ്‌ മഹാദേവ്, ലോഗോ നിർമ്മിച്ച വർഷ വിജയ് എന്നിവരെ ആദരിച്ചു. വെൺമണി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സുനിമോൾ ടി സി, ശമുവേൽ നൈനാൻ,മാത്യു കെ ജേക്കബ്, ഫിലിപ്പോസ് ശമുവേൽ,ഗീത റ്റി ജോർജ്, ബിജു കോശി, ബിന്ദു പ്രദീപ്‌,സാം കെ മാത്യു,ഡെല്ല ടി ഐസക്, ബെൻസൺ ബേബി, അനുജ ഗിൽബർട്ട്, ജ്യോതി ജോൺ, നിതിൻ മാത്യു എം, അഭിലാഷ് അശോകൻ, ആരോൺ സന്തോഷ്‌ ജോർജ് എന്നിവർ സംസാരി.

ചിത്രശാല

99 മത് വാർഷികാഘോഷം

നമ്മുടെ സ്കൂൾ 99 വർഷങ്ങൾ പിന്നിട്ട അതിമനോഹര നിമിഷം

വിളംബര ജാഥയും ദീപശിഖ പ്രയാണവും

ശതാബ്ദിയുടെ നിറവിലായ വെൺമണി ശാലേം യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് വൈകുന്നേരം 3. 30 വെണ്മണി ജംഗ്ഷനിൽ നിന്നും ആരംഭിച്ചു.വെൺമണി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുനിമോൾ ടി സി ദീപശിഖ പ്രയാണത്തിന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി അലക്സ് ദീപശിഖ പ്രയാണം ഫ്ലാഗ് ഓഫ്‌ ചെയ്തു. ചെണ്ടമേളത്തിന്റെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ മാതാപിതാക്കളും, ശതാബ്ദി ആഘോഷ കമ്മറ്റി അംഗങ്ങളും, പൂർവ്വ വിദ്യാർഥികളും, അദ്ധ്യാപകരും വിളംബര ജാഥയിൽ പങ്കെടുത്തു. വെൺമണി - പാറച്ചന്ത - അറന്തക്കാട് -കുരിശുംമൂട് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ദീപശിഖ തിരികെ സ്കൂൾ അങ്കണത്തിൽ എത്തി ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി ജെ ജോണിന് കൈമാറി. റവ. ഫിലിപ്പ് വർഗീസ്, ശ്രീ.ബിജു കോശി, ശ്രീ. സാം കെ മാത്യു, ശ്രീമതി ഡെല്ല ടി ഐസക്, ബെൻസൺ ബേബി, നിതിൻ മാത്യു എം എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.

ചിത്രശാല

പഠനോത്സവം

2024-2025 അധ്യയന വർഷത്തിലെ സ്കൂൾ പഠനോത്സവം 13/3/2025, വ്യാഴം രാവിലെ 10:30 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ശ്രീമതി റാണി ജെ ജോണിൻ്റെ (H.M) അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി. സിജി സാം സ്വാഗതം ആശംസിക്കുകയും, റിട്ടയഡ് ടീച്ചർ ശ്രീമതി.ആനിയമ്മ ഐപ്പ് പഠനോത്സവം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, പ്രദർശനവും സംഘടിപ്പിച്ചു.

ചിത്രശാല