ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം ,വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരീകവുമായ ചെറുക്കുന്നതിലേക്കയി ജന്തുശരീരം നടത്തുന്ന പ്രതികരണമാണ് രോഗപ്രതിരോധ അവസ്ഥ. അതിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇമ്മ്യുണോളജി. <
രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറി‍ഞ്ഞറിഞ്ഞു നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധരോഗപ്രതിരോധ സംവിധാനങ്ങളും ഉണ്ടായിട്ടുണ്ട്. ഏകകോശ ജീവികൾ മുതൽ ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സ്വരക്ഷക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം. സസ്യങ്ങളിലും ലളിതഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ കശേരുക്കളിൽ ഇന്നു കാണുന്ന അതിവിദഗ്ദമായ പ്രതിരോധ സംവിധാനത്തിന്റെ പൂർവരൂപങ്ങളെ ദർശിക്കാം. <
മനുഷ്യനുൾപ്പെടെ താടിയെല്ലുള്ള ജീവി വ‍ർഗത്തിൽ കൂടുതൽ ആധുനീകമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. കുറഞ്ഞസമയം കൊണ്ട് പ്രത്യേകരോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന പ്രത്യേകസംവിധനമാണ് ആർജ്ജിതപ്രതിരോധം.അതായത് രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ <
സംബന്ധിച്ച ഓർമ്മ പ്രതിരോധസംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയോട് കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു. പ്രതിരോധ കുത്തിവയ്പുകളിൽ ഉപയോഗിക്കുന്നത് ഈസംവിധാനമാണ്. രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറ് മൂലം പല അസുഖങ്ങളും ഉണ്ടാവാറുണ്ട്. ഉദ:അർബുദം.രോഗപ്രതിരോധം കാര്യക്ഷമമല്ലാതാകുമ്പോൾ ജീവനു തന്നെ ഭീഷണിയായ അസുഖങ്ങൾ ഉണ്ടാവുന്നു.ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. <
അതുകൊണ്ട് നാം നമ്മുടെ ശരീരം രോഗം വരാതെ സൂക്ഷിക്കണം.ഭക്ഷണം മരുന്നു പോലെ കഴിക്കുക.അല്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരും.ശുചിത്വം പാലിക്കുക.രോഗപ്രതി രോധ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാം.

വിദ്യ ഇ വി
7 B ശാലേം യു പി എസ് കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം