ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/'നക്ഷത്രങ്ങളുടെ പുസ്തകം'

Schoolwiki സംരംഭത്തിൽ നിന്ന്
'നക്ഷത്രങ്ങളുടെ പുസ്തകം'

വായനാക്കുറിപ്പ്

കൊറോണ നിയന്ത്രണകാലത്ത് ഞാൻ വായിക്കാനിടയായ പുസ്തകമാണ് 'നക്ഷത്രങ്ങളുടെ പുസ്തകം' പുതു തലമുറയിലെ ശ്രദ്ധേയമായ എഴുത്തുകാരി 'ശ്രീ പാർവ്വതി' മലയാളത്തിലെ പ്രമുഖ എഴുത്തുകാർ അടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് 'നക്ഷത്രങ്ങളുടെ പുസ്തകം'

ഈ പുസ്തകത്തിൽ ജോയ് മാത്യു മുതൽ തുടങ്ങുന്ന ജീവിതം പറച്ചിലുകളിൽ അവരവർ പ്രതിനികരിക്കുന്ന ഇടങ്ങളുടെ വർത്തമാനങ്ങളും അവരുടെ നിലപാടുകളും ഹിഡൻ അജണ്ടകളില്ലാതെ തെളിയുന്നു. രണ്ടു പേർ തമ്മിലുള്ള സംഭാഷണം സമൂഹികമായ അടിത്തറയിൽ നിന്നും കൊണ്ട് ഉറപ്പുള്ള നിർമിതിയാവുകയാണ്. പ്രണയവും രതിയും സാംസ്കാരിക വിമർശനങ്ങളും കഥയിലേക്ക് കവിതയിലേക്കുമുള്ള അവയുടെ സഞ്ചാരങ്ങളും ഈ സംഭാഷണങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. അവിടെ അസഹിഷ്ണുതയുടെ മുഴുപ്പുകൾ ഒന്നും തന്നെയില്ല പകരം സമൂഹം ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ശ്രീ പാർവ്വതി കണ്ടെത്തുകയും മൂർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കുറെ മനുഷ്യരുടെ തുറന്നു പറച്ചിലുകൾ വായനക്കാരന് ആസ്വാദ്യകരമാവുന്നു. 'നക്ഷത്രങ്ങളുടെ പുസ്തകം' എന്നാണ് തലക്കെട്ടെങ്കിലും ഭൂമിയിൽ കാലൂന്നി നെഞ്ചു വിരിച്ചു നിൽക്കുന്ന മനുഷ്യരാണ് ഇതിൽ സംസാരിക്കുന്നത്.

സമൂഹത്തിൽ വിവിധ തുറകളിലുള്ളവർ ഒരൊറ്റ ഫ്രെയ്മിൽ വന്നിരുന്ന് സംസാരിക്കുന്നതിന്റെ രസച്ചരടുകളെ നിയന്ത്രിക്കുക എന്ന ദൗത്യം ശ്രീ പാർവ്വതി ഏറ്റവും ഭംഗിയായി സംയോജിപ്പിച്ചതാണ്‌ ഈ പുസ്തകതത്തിന്റെ സൗന്ദര്യം.അതേസമയം തന്നെ ഗൗരവകരമായ ചർച്ചയും കാഴ്ച്ചപ്പാടുകളും വായനക്ഷമത നിലനിർത്തുന്നുമുണ്ട്.

പച്ചയായ മനുഷ്യരുടെ തുറന്ന് പറച്ചിലുകളെ ആസ്പദമാക്കി എഴുതിയ എനിക്ക് ഒരുപാട് പ്രചോദനം നൽകി, എനിക്ക് ഈ പുസ്തകം ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാ മനുഷ്യർക്കും പറയാനുള്ള കാര്യങ്ങൾ അല്ലെങ്കിൽ അവർ പറയാനുദ്ദേശിച്ച കാര്യങ്ങൾ കോർത്തിണക്കി എഴുതിയ ഈ പുസ്തകം വളരെ അധികം അറിവുകൾ പകരുകയും എല്ലാവർക്കും വായിക്കാൻ പ്രചോദനമാവുന്ന ഒന്നുമാണ്.

അനില ബി
7 B ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം