ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

2020 ഏപ്രിൽ 10 വെള്ളി

കുളിരുള്ള പ്രഭാതത്തിൽ ആരോ എന്നെ തൊട്ടു വിളിക്കുന്ന പോലെ തോന്നി. സ്വപ്നത്തിലാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീടാണ് എനിക്ക് മനസ്സിലായത് അത് അമ്മയുടെ വിളിയായിരുന്നു എന്ന്. അപ്പോൾ ഒരു 8:00 മണിയായിക്കാണും . ഞാൻ പെട്ടെന്ന് പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്ത് പത്രമെടുത്തു തുറന്നു നോക്കി. പത്രം മുഴുവനും കൊറോണ വാർത്തകളായിരുന്നു.

പത്രത്തിലെ ആദ്യത്തെ തലക്കെട്ട് നമ്മുടെ തൊട്ടയൽ ജില്ലയെ പറ്റിയായിരുന്നു. കർസർഗോഡ് അതീവ ഗുരുതരാവസ്ഥയിൽ, എന്നായിരുന്നു അതു വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. ഞങ്ങൾ അതീവ ഗുരുതര സ്ഥിതിയിലാണെന്ന് 'എങ്ങെനെയാണ് ഞാൻ ഒരു ദിവസം കഴിച്ച് കൂട്ടുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.

എന്റെ അച്ഛന്റെ വീട്ടിലുള്ളപ്പോഴാണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചത്.എന്റെ അമ്മയുടെ വീട്ടിലാണെങ്കിൽ എന്റെ അനിയത്തിമാരും അനിയനും ഏട്ടനും ഉണ്ടാകമായിരുന്നു കളിക്കാൻ .പക്ഷെ ഇവിടെ എട്ടൻ മാത്രമേ ഉള്ളൂ. ഫോൺ നോക്കിയും. ടി.വി കണ്ടും ഷട്ടിൽ കളിച്ചും ഒക്കെ സമയം ചിലവഴിച്ചു.

ഇപ്പോൾ തന്നെ കേരളത്തിൽ 200 ൽ അധികം കോവിഡ് 19 രോഗികർ ഉണ്ട്. ഒരു ലക്ഷത്തിലധികം പേർ നിരീക്ഷണത്തിലും. 'ലോക്ക് ഡൗൺ' കാലത്ത് എല്ലാരും അവരവരുടെ വീടുകളിൽ ഭയത്തോടെ കഴിയുകയാണ്. പക്ഷെ എത്ര പുറത്ത് ഇറങ്ങരുത് എന്നു പറഞ്ഞാലും ചിലർ പുറത്ത് തന്നെയായിരിക്കും. അതിന്റെ ഭവിഷ്യത്ത് കൊറോണ വ്യാപനമാണ്. കാരണം ജനസമ്പർക്കത്തിലൂടെ കൊറോണ പടരും എന്നതാണ്. '2020ലെ പുതിയ വൈറസ് ആണ് കൊറോണ. ഇതിന്റെ അർത്ഥം കിരീടം എന്നാണ്. അതു കൊണ്ട് നമ്മുടെ ഉത്തരവാദിത്വം മനസ്സിലാക്കി വീടുകളിൽ തന്നെ കഴിയുക

അശ്യനന്ദ
7 B ശങ്കരവിലാസം യു പി സ്കൂൾ മുതിയങ്ങ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം