വർഗ്ഗം:Ithu

Schoolwiki സംരംഭത്തിൽ നിന്ന്

ഇത് എടവണ്ണയുടെ ചരിത്രം

ഏതൊരു നാടിനും ഉള്ളതുപോലെ എടവണ്ണ ക്കും സംഭവബഹുലമായ ഒരു ഭൂതകാലമുണ്ട്. പശ്ചിമഘട്ട മലമടക്കുകളിൽ  ഉദ്ഭവിച്ച് ഒഴുകുന്ന ചാലിയാറിന്റെ തീരത്തുള്ള ഇടമണ്ണ് ആണ് എടവണ്ണ ആയത്. ചാലിയാ റോളം പഴക്കമുണ്ട് എടവണ്ണ യുടെ ചരിത്രത്തിനും. പ്രാചീനകാലം തൊട്ടേ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന തിന് ഇവിടെ നിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇവിടുത്തെ യഥാർത്ഥ സന്തതികൾ എന്ന് അവകാശപ്പെടാൻ കഴിയുക ഇവിടത്തെ ആദിമ നിവാസികൾ ക്കാണ്. ചെക്കുന്ന് കൊളപ്പാട്, ചോലാർ തുടങ്ങിയ മലമുകളിൽ താമസിക്കുന്ന മുതുവാന്മാർ ആണ് ഇവിടത്തെ ആദിമ ജനത.പിന്നെ വിവിധ ഹരിജൻ വിഭാഗങ്ങളുടെ മുൻഗാമികളും ബാക്കിയുള്ളവർ പിന്നീട് കുടിയേറിപ്പാർത്ത വരാണ്.

പതിനഞ്ചാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ആക്രമണം ഈ കുടിയേറ്റത്തിന് വഴിതെളിച്ചു. ചാലിയാർ ഇതിന് സുഗമമായ പാതയൊരുക്കി. ചാലിയാർ തീരത്തെ വളക്കൂറുള്ള മണ്ണും ജൈവസമ്പത്തും വനപ്രദേശങ്ങളും കുടിയേറ്റത്തെ ത്വരിതപ്പെടുത്തി. തലശ്ശേരി വടകര കോഴിക്കോട് ഭാഗങ്ങളിൽ നിന്നും കുടിയേറിയ പുത്തൻ വീട്ടുകാരും വലിയ പീടിക ക്കാരുമാണ് ഇവിടത്തെ ആദ്യ മുസ്ലിം കുടുംബങ്ങൾ.

കോഴിക്കോട് സാമൂതിരി കോവിലകവും അതിന്റെ താവഴികൾ ആയ നിലമ്പൂർ കോവിലകം അമരമ്പലം കോവിലകം മഞ്ചേരി കോട്ടക്കൽ കോവിലകങ്ങളും ഈ പ്രദേശം കയ്യടക്കി വച്ചു ബ്രിട്ടീഷ് ഗവൺമെൻറ് ഈ പ്രദേശങ്ങളെ വിവിധ ഭാഗങ്ങളായി തിരിച്ച് വിവിധ തറവാട്ടുകാർക്ക് 'മേക്കാണം' ചാർത്തി നൽകി. ഈ തറവാടുകളിൽ പലരും അധികാരികളായി അവരോധിക്കപ്പെട്ടു ഇവിടുത്തെ ജനങ്ങൾക്ക് ഏറ്റവും അടുത്ത വാണിജ്യ കേന്ദ്രം കോഴിക്കോട് ആയിരുന്നു ചാലിയാർ അക്കാലത്തെ പ്രധാന വാണിജ്യ യാത്രാമാർഗ്ഗം ആയിരുന്നു വരൾച്ചയുടെ  മൂർദ്ധന്യതയിൽ പോലും ചെറുവഞ്ചി കൾക്ക് പ്രസിദ്ധമായ ഒട്ടക മുതുക് നിഴൽ വിരിക്കുന്ന മമ്പാട് വരെ സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന മാർഗ്ഗമായിരുന്നു ചാലിയാർ എന്ന വില്യം ലോഗൻ മലബാർ മാനുവലിൽ പറയുന്നുണ്ട്

വില്യം ലോഗൻ പറയുന്ന ഒട്ടകം മുതുക് ചെക്കു ന്നൻ മലയാണ് 1975 അടി ഉയരമാണ് ലോഗൻ ഇതിനു പറയുന്നത്.

എടവണ്ണ

അന്ന് ഒരു കൊച്ചു തുറമുഖമായിരുന്നു.കോഴിക്കോട് നിന്ന് ചരക്കുകൾ ബോട്ടുകളിലും സ്റ്റീo ബോട്ടുകളിലും പായ് വഞ്ചികളിലും ആയി എടവണ്ണയിൽ എത്തിക്കും അവിടുന്നങ്ങോട്ട് പുഴക്ക് ആഴം കുറവായിരുന്നതിനാൽ യാത്ര പ്രയാസകരമായിരുന്നു. അതിനാൽ ചരക്കുകൾ എടവണ്ണയിൽ ഇറക്കി കാളവണ്ടി മുഖേന ഗൂഡല്ലൂരി ലേക്കും മറ്റും കൊണ്ടുപോകും.

അറുപതുകളുടെ അവസാനം വരെ കാളവണ്ടിയുടെ പ്രൗഢി ഇവിടെ നിലനിന്നു.രണ്ടാം ലോക മഹായുദ്ധ കാലത്ത് നിലമ്പൂർ കാടുകളിലെ മരം മുറിച്ചു പുഴയിലൂടെ നിരപ്പും വഴി കോഴിക്കോട്ടേക്ക് എത്തിക്കുന്ന കുഴമ്പാക്കി എടവണ്ണ ക്കാരുടെ ഉപജീവനമാർഗ്ഗമായി.

ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിർമ്മിച്ച റോഡുകളുടെ  ശൃംഖലകളിൽ പ്രധാനഭാഗം എടവണ്ണയിലൂടെ കടന്നു പോകുന്നുണ്ട്. എടവണ്ണ അങ്ങാടിയിൽ നിന്നും കുന്നുംപുറം വഴി വണ്ടൂർ റോഡിൽ ചേരുന്ന റോഡ് ടിപ്പുസുൽത്താൻ റോഡ് എന്നാണ് അറിയപ്പെടുന്നത്.അരീക്കോട് റോഡ്,എടവണ്ണ മഞ്ചേരി റോഡ് എന്നിവ ടിപ്പുവിന്റെ നിർമ്മിതികളാണ്. ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷികളാണ് ഈ പാതകൾ.

"Ithu" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:Ithu&oldid=2656802" എന്ന താളിൽനിന്ന് ശേഖരിച്ചത്