വർഗ്ഗം:20019 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

20019 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

സത്യമാണ് അമ്മ


അമ്മ തൻ വാകെന്നു സത്യം
അമ്മ തൻ വാക്കിലതുണ്ടു സത്യം
അമ്മ തൻ ഉണ്ണിയെത്താരാട്ടു വാനമ്മ
വാവാവോ പാടിയുറക്കും അമ്മ
ഭൂമിതൻ സംഗീതമാണമ്മ
പൂക്കളിൽ നിറയുന്ന ഗന്ധമമ്മ
നദികളിൽ ഒഴുകുന്ന ശബ്ദമമ്മ
ഒരു കുഞ്ഞു കാറ്റായി തഴുകുമമ്മ
അമ്മ തൻ ആദ്യാക്ഷരമല്ലോ
അമ്മ തൻ വാക്കുകളാണു സത്യം
നദികളിൽ നിറയുന്ന ജലധാര അമ്മ
അമ്മ തൻ വാകെന്നു സത്യം

വിസ്മയ എൻ.പി. 10 D

എന്റെ ബാല്യകാലം

ഒരു കാലമുണ്ടെനിക്കൊരു കാലമുണ്ടെനി -
ക്കോർമകളടുക്കുന്ന ബാല്യകാലം
അമ്മതൻ കൈകളിൽ കൈ
കോർത്തു പിടിച്ചെന്നെ പിച്ച വയ്ക്കാൻ
പഠിപ്പിച്ച കാലം
കൈ നിറയെ മടി നിറയെ മധുരം തുളുമ്പുന്ന
തേൻ നീരുറവകൾ ഒഴുകിടുമ്പോൾ
വിദ്യതൻ അക്ഷരച്ചെപ്പുകൾ എൻ മുൻപിൽ
വെച്ചു നീട്ടിതന്ന കൊച്ചു ബാല്യം
ഒരു കാലമുണ്ടെനിക്കൊരു കാലമുണ്ടെനി -
ക്കോർത്തിരിക്കാനായി എൽ ബാല്യകാലം

ഭദ്ര. പി 8B

മൂടി കെട്ടിയ ആകാശം

മൂടി കെട്ടിയ ആകാശം
പറവകളുള്ള ആകാശം
മനോഹരമായ ആകാശം
നീല നിറമുള്ള ആകാശം
മൂടി കെട്ടിയ ആകാശം
മൂടി കെട്ടിയ ആകാശം
മേഘങ്ങളുള്ള ആകാശം
മഴ വർഷിക്കും ആകാശം
നക്ഷത്രങ്ങളുള്ള ആകാശം
സൂര്യനും ചന്ദ്രനും എല്ലാമുള്ള
മനോഹരമാം ആകാശം
മൂടി കെട്ടിയ ആകാശം

ഫാത്തിമ നുഷൈഫ .സി 9 F

സമയമില്ലാ...... സഞ്ചാരം

ഒറ്റയ്ക്കിരുന്ന് മന്ദഹാസം തൂകുമീ
ചേട്ടനും ചേച്ചിയുമിന്ന്
ഫേസ് ബുക്കിൽ ചാറ്റിങ്ങും, പോസ്റ്റിങ്ങും
ലൈക്കിങ്ങുമായി തന്നെ!
പുസ്തകം കൊണ്ടാറായിരം
കഥകൾ പറയുമീ അച്ഛനും അമ്മയുമിന്ന്
സമയമില്ലാ........ സഞ്ചാരം
എന്ന് പറഞ്ഞൊരു യാത്ര......!
അയ്യോ! പാവമീ ഞാനിന്ന് പുസ്തകം
കൊണ്ടൊരു യാത്രാ .....!

തസ്നിമ നസ്റിൻ.കെ.എ. 8 B

"20019 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.