വർഗ്ഗം:പ്രവേശനോത്സവം 25-26
മേഘങ്ങൾ പന്തലൊരുക്കിയ ആകാശ കൂടാരത്തിനു താഴെ പൊള്ളേത്തൈ ഗവ.ഹൈസ്കൂൾ ഈ വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. Up വിഭാഗം കുട്ടികൾ അവതരിപ്പിച്ച നയന മനോഹരമായ സ്വാഗതനൃത്തത്തോടെ പരിപാടികൾ ക്ക് തുടക്കം കുറിച്ചു. ഈശ്വര പ്രാർഥനയ്ക്കു ശേഷം ഔ പചാരികമായ ഉദ്ഘാടനം നടന്നു. MPTA ചെയർ പേഴ്സണായ ശ്രീമതി ഷാനു പ്രിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മെർലിൻ സ്വപ്ന സ്വാഗത പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീമതി രജിത ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. മേരി മോൾ ആശംസകൾ അർപ്പിച്ച ചടങ്ങിൽ അദ്ധ്യാപികയായ ശ്രീമതി ബ്രിജി KP കൃതജ്ഞത രേഖപ്പെടുത്തി. LK G യിലെയും ഒന്നാം ക്ലാസ്സിലെയും കുട്ടികൾക്ക് പഠനോപകരണങ്ങളായ പുസ്തകം, SMC യും സ്റ്റാഫും ചേർന്നു നൽകിയ ബാഗും വിതരണം ചെയ്തു. LKG, UKG ക്ലാസ്സിലെയുംഒന്നാം ക്ലാസ്സിലെയും കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് പായസം കൂട്ടി ഭക്ഷണം നൽകി.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ഈ അധ്യയന വർഷം എല്ലാ തരത്തിലും മേന്മയുള്ളതാകണമെന്ന
പ്രത്യാശയോടെ പ്രവേശനോത്സവം സമാപിച്ചു.
"പ്രവേശനോത്സവം 25-26" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 3 പ്രമാണങ്ങളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
20250602 101302.jpg 3,060 × 4,080; 2.26 എം.ബി.
-
31035-PRAVESANOLSAVAM25-1.jpeg 1,080 × 566; 73 കെ.ബി.
-
പ്രവേശനോത്സവം 2025-26.jpeg 3,060 × 4,080; 2.26 എം.ബി.