ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:പരിസ്ഥിതി ദിനാചരണം 2026-27

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനാചരണം 2026-27
പരിസ്ഥിതി ദിനാചരണം 2026-27

പരിസ്ഥിതി ദിനാചരണം 2026-27

മാതൃഭൂമി സീഡും , ഫെഡറൽ ബാങ്കും സംയുക്തമായി  സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന് ഈ വർഷം  വേദിയായത് സെന്റ് ആൻസ് സി.ജി എച്ച് . എസ്സാണ്. പരിസ്ഥിതി ദിനാചരണ ചടങ്ങുകൾക്ക് ഉദ്ഘാടനം വഹിച്ചത് ജില്ലാ കളക്ടർ ശ്രീമതി. ശിഖ സുരേന്ദ്രൻ ഐ. എ. എസ്സാണ്.ഒപ്പം മറ്റു വിശിഷ്ടാതിഥികളും അന്നേ ദിവസത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു

പരിസ്ഥിതി ദിനാചരണ പരിപാടികൾ ജൂൺ 5 രാവിലെ 9. 15 ന് തന്നെ ആരംഭിച്ചു.തികച്ചും പരിസ്ഥിതിയോടു ഇണങ്ങിയ ഇല തൊപ്പികൾ വച്ചാണ് വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത് .പരിസ്ഥിതി എപ്രകാരമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും , ഇക്കാലത്തു പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും വളരെ ലളിതവും , രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ രീതിയിൽ കളക്ടർ പറഞ്ഞു തരുകയുണ്ടായി .ഓരോ പ്രമുഖ വ്യക്തിത്വങ്ങളും തങ്ങളുടെ ഉൾക്കാഴ്ചകൾ സ്റ്റിക്കി നോട്ടുകളിൽ കുറിച്ചിടുകയും ചെയ്തു. വളരെ നല്ല ഒരാശയം പങ്കുവയ്ക്കുന്ന സീഡിന്റെ സംരഭത്തിന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ്  സിസ്റ്റർ. മരിയ ആശംസകളർപ്പിച്ചു.  

"പരിസ്ഥിതി ദിനാചരണം 2026-27" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"പരിസ്ഥിതി ദിനാചരണം 2026-27" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.