വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്മല

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മല.

സാമൂഹ്യചരിത്രം

ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും സമ്പന്നമായ ഈ നദീതീരഗ്രാമത്തിന്, പുരാതന മനുഷ്യ സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ കൂടിയായിരുന്നുവെന്നതിന്റെ ചരിത്രമേറെ പറയാനുണ്ട്. പഴയ കാലത്ത് ഈ പ്രദേശത്തെ പ്രബലസമുദായമായ മുസ്ളീങ്ങളും, ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാരും, മറ്റു പിന്നോക്കസമുദായങ്ങളും ഇവിടുത്തെ ജന്മിമാർക്കു കീഴിലെ പട്ടിണിപാവങ്ങളായ കുടിയാൻമാരോ, കൃഷിതൊഴിലാളികളോ ആയിരുന്നു. ഇവരെ പിഴിഞ്ഞ് സുഖലോലുപരായി, അധ്വാനമെന്തന്നറിയാതെ ജീവിച്ചിരുന്ന, ചില സവർണ്ണ ജന്മികുടുംബങ്ങളുടെ കൈയ്യിലായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കളും എല്ലാ അധികാരങ്ങളും. ബ്രിട്ടീഷ് അധികാരികളുമായി ചങ്ങാത്തത്തിലായിരിക്കുകയും, സ്വാതന്ത്ര്യസമരത്തിനു വേണ്ടി ഒരു തുള്ളി വിയർപ്പു പോലും ഒഴുക്കാൻ തയ്യാറാവാതെയുമിരുന്ന ജന്മികൾ കാട്ടിക്കൂട്ടിയ പേക്കൂത്തുകളുടെയും, വീഴ്ത്തിയ കീഴാളരക്തത്തിന്റെയും എഴുതപ്പെടാത്ത കഥകൾ വളരെ ബുദ്ധിപൂർവ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. 1921-ൽ നടന്ന വാഗൺ ട്രാജഡിയിൽ മരിച്ച എഴുപതുപേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി ഭാഗങ്ങളിലുള്ളവരാണ്.

ഭൂമിശാസ്ത്രം

നദീതീരഗ്രാമമായതിനാൽ ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും അനുഗ്രഹീതമായ ഗ്രാമമാണ് നമ്മുടെ ഗ്രാമം. കൃഷി ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരെ നമുക്ക് ഇവിടെ കാണാൻ കഴിയും.പണ്ടുകാലം തൊട്ടേ നെൽകൃഷിയിൽ പേരുകേട്ട ഗ്രാമമാണ് ചെമ്മല. ഇന്ന് നൂതനവിദ്യകൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ വൈ. എം. എൽ. പി. എസ്.ചെമ്മല എന്ന ലോവർ പ്രൈമറി സ്കൂളും എ.യു. പി. എസ്. ചെമ്മല എന്ന അപ്പർ പ്രൈമറി സ്കൂളും നമ്മുടെ ഗ്രാമത്തിലുണ്ട്. ഇതിനു പുറമെ മാതപഠനത്തിനായുള്ള രണ്ട് മദ്രസകളും ഇവിടെ സ്ഥിതി ചെയ്യുന്നു.

പൊതുസ്ഥാപനങ്ങൾ

  • വൈ. എം. എൽ. പി. എസ്.ചെമ്മല
  • എ.യു. പി. എസ്. ചെമ്മല
  • പോസ്റ്റ്‌ ഓഫീസ്
  • റേഷൻ കട