വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

2019 ഡിസംബർ മാസത്തോടെ ചൈനയിൽ ഉണ്ടായ പകർച്ചവ്യാധിയാണ് കൊറോണ (കോവിഡ് _ 19 ) ഇന്ന് ഈ രോഗം ഭൂമിയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുകയാണ് 'ഒരു ലക്ഷത്തിലേറെ പേർ ഈ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ' മററു നാടുകളെ അപേക്ഷിച്ച് നമ്മുടെ കേരളത്തിൽ ഈ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറവാണ്. അതിനായി നമ്മുടെ ആരോഗ്യ വകുപ്പിൻ്റെയും സർക്കാരിൻ്റെയും പോലീസുകാരുടെയും മറ്റ് സന്നദ്ധ സേവകരുടെയും സേവനങ്ങൾ ഏറെ പ്രശംസാർഹം തന്നെയാണ്. കൊറോണ രോഗബാധ ആദ്യ ഘട്ടം കേരളത്തിലെ 3 രോഗികളെ ചികിത്സിച്ചു മാറ്റിയപ്പോൾ നാം ഏറെ ആശ്വസിച്ചിരുന്നു.പക്ഷെ രണ്ടാം ഘട്ടത്തെ രോഗവ്യാപനം നമ്മെ ഏറെ വ്യാകുലപ്പെടുത്തിയിരുന്നു.പക്ഷെ നാട്ടിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം നമ്മുടെ നാട്ടിൽ രോഗ വ്യാപനം കുറഞ്ഞു വരുന്നതിൽ ആശ്വാസം തന്നെ .ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെയും സാമൂഹിക അകലം പാലിച്ചും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചും രോഗത്തെ പ്രതിരോധിക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. സർക്കാരിൻ്റെ ഇത്തരം നിർദ്ദേശങ്ങൾ നാമേവരും സ്വയമേവ പാലിക്കണം' കുറച്ചുനാളത്തെ കഷ്ടത മാറി നല്ലൊരു നാളെ വന്നെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.

ധക്ഷത വി.കെ.
2 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം