വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
വ്യക്തികളും നാം ജീവിക്കുന്ന ചുറ്റുപാടും അന്തരിക്ഷവും : മുക്തമായ അവസ്ഥയാണ് ശുചിത്വം.മനുഷ്യൻ സ്വന്തമായി പാലിക്കേണ്ട അനവധി ശീലങ്ങൾ ഉണ്ട് അവയിൽ ഒന്നാണ് ശുചിത്വം' വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പൊതു ശുചിത്വം, വീട് ശുചിത്വം, സാമൂഹിക ശുചിത്വം ഇങ്ങനെ ശുചിത്വത്തെ വേർതിരിച്ച് പറയുന്നു. എല്ലാം കൂടി ഒന്നായതാണ് ശുചിത്വം. നാം എവിടെയെല്ലാം ശ്രദ്ധിച്ച് നോക്കിയോ അവിടെ ശുചിത്വമില്ലായ്മ കാണാം. വിട്, ആശുപത്രി, കച്ചവടം, മാർക്കറ്റ് ,ഓഫിസ്, നൂൾ, ബസ്റ്റാന്റ്, റോഡ്, പൊതു സ്ഥലം നമുക്ക് ഇതൊന്നും കാണാനും കേൾക്കാനും സാധിക്കുന്നില്ല എന്നതാണ്.ഇത് ഗൗരവമായ പ്രശ്നമായി: തോന്നുന്നില്ല. ആരോഗ്യം വിദ്യാഭ്യാസം എന്നിവയിൽ മുന്നിലാണെങ്കിലും ശുചിത്വത്തിൽ നാം പിറകോട്ട് തന്നെ വ്യക്തി ശുചിത്വത്തിൽ പ്രധാനം കല്ലിക്കുന്ന നാം പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും ഇത് കാണിക്കുന്നില്ല എന്നതാണ് 'വിട്ടിലെ മാലിന്യം അന്യന്റെ വളപ്പിൽ എറിയുക വേസ്റ്റ് വെള്ളം ഓടയിൽ വിടുക,റോഡിൽ വേസ്റ്റ് തള്ളുക. ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പോരായ്മയാണ് ഇങ്ങനെ പോയാൽ മലിന കേരളം ബഹുമതി വേഗം തന്നെ കിട്ടും. ഇതൊക്കെ മാറ്റി ശുചിത്വമുള്ള അന്തരീക്ഷത്തിലും, ചുറ്റുപാടിലും ജീവിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കാൻ നാം ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം. ശുചിത്യമുള്ള അന്തരീക്ഷത്തിന് വേണ്ടിയും ശുചിത്വം എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയെങ്കിലും 'ഇവയെല്ലാം ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. ശുചിത്വം പാലിച്ചാൽ മാത്രമേ പകർച്ചവ്യാധിയും ജീവിത ശൈലി രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും. നമ്മൾ ഇതിന് മുമ്പേ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ ശുചിത്വത്തിന്റെ ഭാഗമായി നടത്തിയതിന്റെ ഫലമായി വൈറസ് രോഗങ്ങളെയും തുടച്ച് നീക്കിയിട്ടുണ്ട്.നമ്മുടെ വിടും പരിസരവും നാടും ഓടകളും തോടുകളും ശുചിത്വമായി തന്നെ കൊണ്ടു നടക്കണം ഇത്രയൊക്കെ നീറ്റായി കൊണ്ടു പോയാൽ തന്നെ ഒട്ടുമിക്ക പകർച്ചവ്യാധി 'വൈറസ് രോഗങ്ങളെ ശുചിത്വത്തിന്റെ പേരിൽ തുടച്ച് നിക്കാൻ സാധിക്കം ആരോഗ്യ പ്രവർത്തകർ സന്നഡ സേവകർ അവർ പറയുന്ന പോലെ ശുചിത്വവുമായി മുന്നോട് പോയാൽ ഏത് മഹാമാരിയെയും തടയാൻ നമുക്ക് സാധിക്കും. ഇപ്പോൾ ലോകത്തിലും, രാജ്യത്തും.കേരളത്തിലും നേരിടുന്ന മഹാമാരിയായി വന്ന രോഗമാണ് കോവിഡ് 19 ( കോറോണ ) ഈ രോഗത്തിന് വ്യക്തി ശുചിത്യവും സാമൂഹിക അകലവുമാണ് ആരോഗ്യ വകപ്പ് നിർദേശിച്ചത് അതേ പോലെ പുറത്തിറക്കാതെ പൊതു ജനസമ്പർക്കമില്ലാതെ വിട്ടിൽ തന്നെ ഇരിക്കുക. പുറത്ത് പോയി വന്നാൽ സാനിറ്ററൈസർ, ഹാന്റ് വാഷ്, സോപ്പ് ഉപയോഗിച്ച് കൈയ്യുടെ മുകളിലും വിരലിന്റെ ഇടയിലും നല്ലവണ്ണം തേച്ച് 20 സെക്കന്റ് ഉരച്ച് കഴുകേണ്ടതാണ്.ഇത് രോഗ വൈറസുകളെ കഴുകി കളയാം. പുറത്തിറങ്ങി നടക്കമ്പോൾ മാസ്ക് ധരിക്കണം. ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്ക് ധരിക്കുക, തൂവാല കൊണ്ട് മുഖം മറക്കുക മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലൂടെ രോഗാണുക്കളെ തടയാനും സാധിക്കും. വായ, മൂക്ക്, കണ്ണ് തൊടാതിരിക്കുക ഈ രോഗബാധിതർ പൊതുസ്ഥലത്ത് ഇറങ്ങാതിരിക്കുക. രോഗികളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. രോഗിയുടെ സ്രവങ്ങൾ സമ്പർക്കത്തിൽ വരാതിരിക്കുക. പൊതു സ്ഥലത്ത് തുപ്പരുത്. ഹസ്തദാനം ചെയ്യരുത്. രോഗ സംശയമുള്ളവർ 14 ദിവസം നിരിക്ഷണത്തിൽ കഴിയുക ഈ സമയം മറ്റുള്ള ആർക്കാരുമായി യാതൊരു സമ്പർകവും പാടില്ല ഇത് സമ്പർകത്തിലൂടെയാണ് രോഗം വ്യാപിക്കുന്നത്. വിട്ടി ലാണെങ്കിൽ അടച്ചിട്ട മുറിയിൽ എല്ലാ സൗകര്യവുമുള്ളതിൽ സമ്പർക്കമില്ലാതെ കഴിയുക' രോഗി ഉപയോഗിച്ചത് ഒന്നും മറ്റുള്ളവർ എടുക്കരുത് നല്ല വെയിലിൽ ഉണക്കിയ വൃത്തിയുള്ള സ്ത്രം ധരിക്കുക' പോഷകസമൃദ്ധമായ ആഹാരം കഴിക്കുക രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കണം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം