വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ 5 പരിസ്ഥിതി ദിനമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ നാം മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ വെള്ളത്തിന് ക്ഷാമം നേരിടുകയും,പക്ഷിമൃഗാദികൾ ഇല്ലാതാകുകയും ചെയ്യും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. അത് നാം മനുഷ്യരുടെ പ്രവൃത്തി കൊണ്ടാണ് എന്ന് ആരും മനസിലാക്കുന്നില്ല. വെള്ളപ്പൊക്കം,സുനാമി, പ്രളയം എന്നിവ വരുമ്പോൾ എല്ലാവരും തലയിൽ കൈവച്ച് ദൈവത്തെ വിളിക്കുന്നു. ആ സമയത്തും ആരും മനസിലാക്കുന്നില്ല തങ്ങൾ കാരണമാണ് ഇത് ഉണ്ടായത് എന്ന്. ഇതൊക്കെ ഒന്ന് ശരിയായി വരുമ്പോൾ വീണ്ടും മനുഷ്യർ പ്രകൃതിയെ നശിപ്പിച്ച് തുടങ്ങുന്നു. ഒരു മരം മുറിക്കുമ്പോൾ രണ്ട് മരം വച്ചു പിടിപ്പിക്കുക. കൂടാതെ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. എന്നാൽ പ്രകൃതി നമ്മുടെ കൂടെ എന്നും ഉണ്ടാകും

കീർത്തന.എം
4 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം