വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ഓരോരുത്തരുടേയും വ്യക്തി ജിവിതത്തിൽ അത്യാവശ്യമായ ഒന്നാണ് ശുചിത്വം. നമ്മെ ആരോഗ്യവും മാനസികവും ശാരീരികവുമായി നിയന്ത്രിക്കുന്നത് ശുചിത്വമാണ്. വൃത്തിവെടുപ്പ് എന്നൊക്കെ നമുക്ക് പറയാം ഇതിൻ്റെ പ്രാധാന്യം എന്തെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല. ചുട്ടയിലേ ശിലം ചുടല വരെ എന്ന പഴഞ്ചൊല്ലു പോലെ നമ്മുടെ മാതാപിതാക്കൾ ചെറുപ്പം മുതലേ, വ്യത്തിക്കു നടക്കണം, കൈ കഴുകണം എന്ന് പറഞ്ഞു പഠിപ്പിച്ച കാര്യങ്ങൾ ഇന്നും നാം അവർത്തിക്കുന്നു എന്നു മാത്രം.

ശുചിത്യപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യ ശിലങ്ങൾ പാലിച്ചാൽ പകർച്ചവ്യാധികളേയും മറ്റു പല രോഗങ്ങളേയും ഒഴിവാക്കാൻ നമുക്ക് കഴിയും. മലിന്യമില്ലാതെ വീടും, പരിസരവും സൂക്ഷിക്കുകയും ഭകഷണത്തിനും മുൻപും കഴിഞ്ഞും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയാൽ വയറിളക്കരോഗങ്ങൾ, വിരകൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി എന്തിന് കോവിഡ്-19 വരെ ഒഴിവാക്കാൻ കഴിയും.

ഇന്ന് ലോകം മുഴുവൻ കൊറോണ എന്ന മഹാദുരന്തത്തിലൂടെ കടന്നു പോവുകയാണ്. അനേകായിരം ആളുകളാണ് മരിച്ചു വീഴുന്നത്. കോവിഡ്-19 എന്ന മഹാമാരിയെ ചെറുത്തു നിൽക്കാൻ വ്യക്തി ശുചിത്വം അതിപ്രധാനമാണ്.അതുകൊണ്ട് ഇതുവരെയുണ്ടായിരുന്ന നമ്മുടെ ശീലങ്ങൾ എന്തൊക്കെയായിരുന്നാലും അവയെല്ലാം മാറ്റി, കൈകൾ കഴുകിയും, മാസ്ക് ധരിച്ചും, അകലം പാലിച്ചും നമുക്ക് മുന്നോട്ട് നീങ്ങാം. നമ്മുടെ ചിട്ടകളും ശിലങ്ങളും ആണ് ശുചിത്വത്തിലൂടെ നമ്മെ നടത്തുന്നത് "കൈകൾ കഴുകൂ, തുരത്തു കൊറോണയെ ശുചിത്വത്തിലൂടെ മുന്നേറാം നമുക്ക് തിരിച്ചുപിടിക്കാം ഓരോ ജീവനും "

സഞ്ചു ബിനേഷ്
2 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം