വെണ്ണാറോട് എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത്ത് ദേശത്താണ് വെണ്ണാറോട് എൽ പി സ്ക്കൂൾ സ്തിതി ചെയ്യുന്നത്. മനത്താനത്ത് ശ്രീ ശങ്കരൻ നമ്പൂതിരിയുടെ ഇല്ലപറമ്പിൽ 1910ൽ ഒരു കുടിപള്ളിക്കൂടമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത്.

പിന്നീട് 1914 ൽ നമ്പൂതിരിയുടെ പത്നി ശ്രീമതി ചിരുതേയിഅമ്മ ദാനമായി നൽകിയ അരിക്കോത്ത് വളപ്പിലെ 13 സെന്റ് സ്ഥലത്താണ് വെണ്ണാറോട് ഹിന്ദു എലിമെന്റെറി സ്ക്കൂൾ ആരംഭിക്കുന്നത്.Ref: 53m/15-24-01-15 ഉത്തരവ് പ്രകാരം നാലാം ക്ലാസ്സുവരെ നടത്താൻ മാനേജ്മെന്റിന് അംഗീകാരം ലഭിച്ചു.


സ്ക്കൂളിന്റെ പ്രഥമ മാനേജർ ശ്രീ കോവുമ്മൽ കെ.എൻ.ഗോവിന്ദൻ ആയിരുന്നു. 1928 മുതൽ മാനേജർ ശ്രീ എ.എൻ.നാരായണൻ നായർ ആയിരുന്നു.193ൽ അഞ്ചാംക്ലാസ്സ് തുടങ്ങാൻ സർക്കാർ അനുവദിച്ചു. പിന്നീട് ഇ.സി.ഗോപാലൻ നമ്പ്യാർ മാനോജരായി. ഇപ്പോഴത്തെ മാനേജർ ശ്രീ. രമേശ്കോവുമ്മൽ ആണ്.