നോക്കുവിൻ കൂട്ടുകാരെ ചൈനയിൽ
തുടർന്നു ലോകമെങ്ങും പട൪ന്നു
പന്തലിച്ച മഹാമാരിയാം കൊറോണ
വന്നുനിന്നു നമ്മുടെ നാട്ടിലും
ഒത്തുചേർന്ന് പൊരുതിയിടാം നമുക്കിന്ന്
വ്യക്തിശുചിത്വം പാലിച്ചീടാം
കൈകളിടക്കിടേ കഴുകിടാം നമുക്കിന്ന്
അകലം പാലിച്ചിടാം
പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കാം
കൂട്ടംകൂടി നിൽക്കാതിരിക്കാം
ഒത്തുചേർന്ന് പൊരുതിടാം നമുക്കീ
മഹാമാരിയാം കൊറോണയെ
ജാഗ്രതയോടെ നീങ്ങീടാം നമുക്ക്
പുറത്തെങ്ങും പോകാതെ കഴിവതും
കൊറോണയെ തുരത്തീടാം
ഒത്തുചേർന്ന് നമുക്കിന്ന്
ഒത്തുചേർന്ന് നമുക്കിന്ന്