വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ *കൊറോണ കാലം* .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

 കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കാറില്ല ബസില്ല ലോറി ഇല്ല
റോഡിൽ എപ്പോഴും ആളുമില്ല
പച്ചനിറമുള്ള മാസ്ക് വെച്ച്
കണ്ടാൽ എല്ലാവരും ഒന്നുപോലെ
കുറ്റം പറയുവാൻ ആണെങ്കിൽ പോലും
 വായ തുറക്കുവാൻആർക്കു പറ്റും
 തുന്നിയ mask ഒന്നു മൂക്കിൽ ഇരിക്കുമ്പോൾ
മിണ്ടാതിരിക്കാൻ അത്ര കാവ്യം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടംകറക്കി ചെറു കീടം ഒന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നത് പറയാൻ വയ്യ
അമ്പതിനായിരം അറുപതിനായിര ആളുകൾ
എത്രയോ പോയി മറഞ്ഞു
നെഞ്ചുവിരിച്ച് മർത്ത്യരെ തോളിൽ
 മാറാപ്പു കേറ്റുന്നതും ദൈവം
ആയുധം ഉണ്ടെന്നും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോംബുകളും നിഷ്ഫലം
അത്രയും ഒന്നിച്ച് കണ്ടിട്ട് പേടിക്കുന്നില്ല കുഞ്ഞു കീടം
 അന്ത്യം കുറിക്കാൻ എത്തിയത് ആവാം
ഈ കുഞ്ഞു കീടം എത്രയോ ഓടി തീർത്തു
നമ്മൾ കാത്തിരിക്കാം ഇനി അൽപനേരം
  

AJEESH. S. SAMUEL
5C വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത