വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ ...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

വില്ലന്മാരിൽ വില്ലനായോൻ
വമ്പന്മാരിൽ വമ്പനായോൻ
വുഹാനിൽ നിന്നു വന്നെത്തിയവൻ
കൊറോണയെന്നൊരു
കേമനവൻ

നൃത്തമാടി നാട്ടിലെല്ലായി ടോം
കൊറോണയെന്നൊരു ക്രൂരനവൻ

രാജ്യങ്ങളിൽ വൻ രാജ്യങ്ങളെയും
നിസ്സാരമാക്കി നടനമാടി

നെട്ടോട്ടമോടിയ നാമെല്ലാർക്കും
സമയത്തിലധികം 
സമയമുണ്ട്

കഥ പറയാനും കളി പറയാനും അവസരമേറെ അണിനിരന്നു


ആയുധത്തേയും നിരായുധമാക്കി നാം 
നിയമങ്ങളെല്ലാം 
നയിച്ചു പോന്നു
കീഴടങ്ങാത്തോനേം കീഴടക്കി
കൊറോണയെന്നൊരു 
കീടമ വൻ
കൂട്ടം കൂടാതെയും 
കൂടി നില്ക്കാതെയും
അതിഭീകരനെ നാം
അതിജീവിക്കും
ആഘോഷങ്ങൾക്കെല്ലാം അറുതിയായി
ആർഭാട മെല്ലാം
അകന്നുപോയി

പുതുമയെത്തേടി പറയുർന്നോർ
പഴമയെത്തേടി
പതുക്കെയെത്തി

ദേവാലയങ്ങളിൽ
ദേവന്മാർ മാത്രമായി
ആചാരങ്ങൾ മാത്രം
അനുഷ്ഠിക്കലായ്

സമത്വ സ്നേഹ സഹവർത്തിത്വ
സമഭാവനയും
സംജാതമായി

ഒരേ മനസ്സോടെ
ഒരുമിച്ചു നിന്നു നാം 
അതിഭീകരനെ
അതിജീവിയ്ക്കും

Adwaith Jayaprakash
91 വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത