വി വി എസ് എച്ച് എസ് മണ്ണുത്തി/History

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. 1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി. ആൺകൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തിൽ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവിൽ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളിൽ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവർണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്. മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേൾസ് സ്കൂൾ, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവിൽ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു. ഇപ്പോള് ഈ സ്കുളിൽ പാവപ്പെട്ടവരായ 53 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്. നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകൾക്ക് അർഹരാക്കി തീർക്കുക എന്നതാണ് ഇന്നുള്ള അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വർഷത്തെ എസ്.എസ്.എല്.സി റിസൽട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകർ പരിശ്രമിച്ച് 2007 ൽ എസ്.എസ്.എൽ.സി ക്ക് 75% വും 2008 ൽ 93% വും 2009 ല് 100% വും 2010 ൽ 63% ,2011 ൽ 92% വും 2012 മുതൽ 2016 വരെ തുടർച്ചയായി 100% റിസൽറ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. 2017 ൽ 94% ആണ് SAY പരീക്ഷയ്ക്കുശേഷം 100% ആവുകയും 2018 ലും 2019 ലും 100% നേടുകയും ചെയ്തു. ഈ വിജയം തുടർന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ൽ 32 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 53 കുട്ടികളായി കൂടുകയും ചെയ്തു.