വി പി എ എൽ പി എസ് ഓമശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി പി എ എൽ പി എസ് ഓമശ്ശേരി | |
---|---|
വിലാസം | |
ഓമശ്ശേരി ഓമശ്ശേരി പി.ഒ, , കോഴിക്കോട് 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0495 2283400 |
ഇമെയിൽ | vidyaposhini123@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47452 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലോചന എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി പി എൽ പി എസ് സ്കൂൾ.
ചരിത്രം
മലയോര മേഖലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പിന്നോക്ക ഗ്രാമമായ ഓമശ്ശേരിയിലെ കുരുന്നുകൾക്ക് അറിവിന്റെ തിരിനാളം പകരാൻ 1932 ൽ ഓമശ്ശേരി മാപ്പിള എയ്‌ഡഡ് സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . കൊടുവള്ളി സ്വദേശി കെ രാമൻ മാനേജരും എ കൃഷ്ണൻ നായർ പ്രഥമാധ്യാപകനായാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം കൊടുവള്ളി പഞ്ചായത്തിലും പിന്നീട് ഓമശ്ശേരി പഞ്ചായത്ത്ന്റെ ഹൃദയ ഭാഗത്തുമായിരുന്നു ഈ വിദ്യാലയം .. 1932 ജൂൺ മാസത്തിൽ 30 കുട്ടികളെ തുടങ്ങി 1933 ഫെബ്രുവരി വരെ നൂറോളം കുട്ടികൾ ചേരുകയും ചെയ്തു . ഒന്നാമതായി ഈ വിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥി പുത്തൻ വീട്ടിൽ കൊയമ്മെദ് ആയിരുന്നു. 1954 ജൂൺ മുതൽ മാനേജർ സ്കൂളിന്റെ പേര് വിദ്യാപോഷിണി എ ൽ പി സ്കൂൾ ഓമശ്ശേരി എന്നാക്കി മാറ്റി. അത് വരെ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ച സ്കൂൾ ജനറൽ സ്കൂൾ ആയി മാറുകയും ചെയ്തു. 1966 ൽ മാനേജർ മരണപ്പെട്ടതോടെ അവരുടെ കുടുംബത്തിന് അവകാശ തർക്കം വരികയും സ്കൂളും സ്ഥലവും പ്രസ്തുത തർക്കത്തിൽപെട്ട് പ്രശനം കോടതിയിൽ എത്തുകയും സ്കൂൾ നിലവിലുള്ള രീതിയൽ നടന്നു പോകുകയും ചെയ്തു. 1970 വരെ നിയമനങ്ങളോ മറ്റു വികസന പ്രവർത്തനങ്ങളോ ഒന്നും നടക്കാത്ത അവസ്ഥ വന്നു. 1970 ൽ മാനേജറുടെ ഭാര്യ ഉണിച്ചിരയുടെ പേരിൽ മാനേജ്‌മെന്റ് ഉത്തരവ് പ്രകാരം മാറ്റി. 1972 ൽ ഒരു സെമി പെർമനന്റ് ഷെഡ് നിർമ്മിച് മൂന്ന് അധ്യാപക നിയമനങ്ങൾ നടത്തി. 1975 മെയ് മാസത്തിൽ മാനേജ്മെന്റ് തുടർന്ന് നടത്താൻ പറ്റില്ലെന്ന് പറഞ്ഞു സർക്കാരിന് നോട്ടിസ് കൊടുത്തതെങ്കിലും പി ടി എ യുടെ ശ്രമഫലമായി 1976 ൽ താമരശ്ശേരി എ ഇ ഓ യെ മാനേജറായി സർക്കാർ ഉത്തരവിറക്കി. 1976 ൽ എ ഇ ഓ യെ മാനേജറായതു മുതൽ എപ്ലോയ്‌മെന്റിൽ നിന്നും ലിസ്റ്റ് വരുത്തിയാണ് നിയമനം നടത്തിയിരുന്നത്. 1988 ൽ സർക്കാർ ഉത്തരവ് പ്രകാരം പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാൻ തുടങ്ങി . 1975 മുതൽ പി ടി എ യുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി നില നിന്ന് പോന്ന ഈ വിദ്യാലയം 2005 ൽ മാനേജ്‌മന്റ് വാദി ഹുദാ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. മാനേജരായി എ കെ അബ്ദുല്ല നിയമിതനായി.2005 വരെ ഓമശ്ശേരി അങ്ങാടിക്ക് നടുവിൽ 20 സെൻറ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെഇതിരുന്നത് 2006 മാർച്ചിൽ അങ്ങാടിയുടെ നടുവിൽ നിന്നു പ്രകൃതിസുന്ദരമായ ആംമ്പ്ര കുന്നിലേക്ക് സ്കൂൾ കെട്ടിടം മാറ്റി. പത്ത് അധ്യാപകരും ഒന്നു മുതൽ നാല് വരെ എട്ടു ഡിവിഷനുകളുമായാണ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. അന്ന് എച് എം ശ്രീമതി ചന്ദ്ര ടീച്ചറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ പതിനൊന്നു ഡിവിഷനുകളിലായി 316 കുട്ടികളും പ്രാധാനാധ്യാപിക സുലോചന ടീച്ചറോടൊപ്പം പന്ത്രണ്ട് അധ്യാപകരുമാണുള്ളത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നു. ഓമശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലെയും ധാരാളം വിദ്യാർത്ഥികൾ ഇന്നിവിടെ പഠിക്കുന്നു പഠന നിലവാരത്തിലും അച്ചടക്കത്തിലും കലാ കായിക രംഗത്തും കൊടുവള്ളി സബ്‌ജില്ലയിൽ മികവുറ്റ വിദ്യാലയമാണ് ഇന്ന് വിദ്യാപോഷിണി എ എൽ പി സ്കൂൾ . വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി ടി എ , എം പി ടി എ എന്നിവ സ്കൂളിനുണ്ട് . സ്കൂളിൻറെ സർവദോന്മുഖമായ വികസനത്തിന് മാനേജ്മെന്റും പ്രതിജ്ഞാബദ്ധമാണ് സ്കൂൾ ഹൈടെക് ആക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ന് പി ടി എ യും അധ്യാപകരും.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ക്ലാസ് മുറികളും വിശാലമായ. ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്
ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിജ്ഞാന കൗതുകം പോഷിണി എഫ് എം
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എ കെ അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്്റഷ്ണൻ നായർ
കെ കേളപ്പൻ
എ നാരായണൻ നായർ
പി ടി ചിന്നമ്മു
ടി കെ മോഹൻ ദാസ്
വി കെ ചന്ദ്ര
സുലോചന എൻ
ശ്രീജ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാജ ഗോപാലൻ (മുൻ ഡി ഇ ഒ )
- ഡോ . നസീം
- നിസാർ ആനികോത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.365203, 75.962844,Vidyaposhini ALPS </googlemap> |
|