വി കെ വി എം എൽ പി എസ് കങ്ങഴ/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും
കൊറോണയും അതിജീവനവും
ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ മാരകമായ ഒരു വൈറസ് ആണ് കൊറോണ വൈറസ് അഥവാ കൊവിഡ് - 19. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഈ വൈറസിനെ തുരത്താൻ ഇതുവരെ മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല.വികസിത രാജ്യങ്ങളായ അമേരിക്കയിലും ജർമനിയിലും ബ്രിട്ടനിലും സ്പെയിനിലും പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ ഇന്ത്യ എന്ന രാജ്യം ശക്തമായി പ്രതിരോധിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ ചെറുത്തു. ഇത് നമുക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് . വ്യക്തിശുചിത്വവും സാമൂഹിക അകലവും സമ്പൂർണ ലോക്ക് ഡൗണിലൂടെയുയാണ് നാം വൈറസിനെ തോല്പിച്ചത്. ജനങ്ങൾ പുറത്തിറങ്ങാതെ സർക്കാറിന്റെ ലോക്ക് ഡൗൺ എന്ന നയത്തോട് പൂർണ്ണമായി സഹകരിച്ചു. രോഗബാധിതരായ ആളുകളെ പ്രത്യേകം ക്വാറന്റൈൻ ചെയ്യുകയും അവർക്കു വേണ്ട പരിചരണം നൽകുകയും ചെയ്തു. നമ്മുടെ നിയമ പാലകരും ആരോഗ്യ വകുപ്പും ഈ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് ഏറെ പങ്കു വഹിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തങ്ങൾ രാജ്യത്തിന് മാതൃകാപരമായിരുന്നു. രാജ്യത്തെ ജനങ്ങൾ അവരെ ആദരവോടെ എന്നും സ്മരിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം