വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/സർവ്വനാശത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സർവ്വനാശത്തിലേക്ക്

ഇന്നു യുദ്ധമെന്നാൽ കേവലം വെടിവെയ്പ് മാത്രമല്ല. മറിച്ചു നിരപരാധികളായ ഒരു ജനതയെ മുഴുവൻ തുടച്ചു മാറ്റുന്ന പ്രക്രിയയാണത് . ഇതിന്റെ ഉദാഹരണങ്ങളായ് ഹിരോഷിമയും നാഗസാക്കിയും നമുക്ക് മുൻപിലുണ്ട്.രാഷ്ട്രത്തെ മുഴുവൻ നശിപ്പിച്ചു, ജനങ്ങളെ മഹാരോഗികൾ ആക്കി, സസ്യജന്തുജാലങ്ങളും പരിസ്ഥിതിയും തകർത്തു സർവത്ര വിഷമയമാക്കുന്ന ജൈവ - രാസായുധങ്ങളാണ് സൈനിക ലബോറട്ടറികളിൽ രൂപം കൊള്ളുന്നത്.

എൻബിസി വാർഫെയർ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ യുദ്ധതന്ത്രം ഇന്നു സർവ്വസാധാരണമായിരിക്കുന്നു എന്ന് വേണം കരുതാൻ. വസൂരി, പ്ലേഗ്, ആന്ത്രാക്സ്, എന്നീ മാരക രോഗങ്ങൾ പരത്തുന്നവയാണ് പല ജൈവായുധങ്ങളും. എന്നാൽ രാസായുധത്തിലാകട്ടെ ഉഗ്രമായ വിഷപദാർത്ഥങ്ങളാണ് അടങ്ങിയിട്ടുള്ളത്. നെർവ് ഗ്യാസുകൾ,ഹൈഡ്രജൻ സയനൈഡ്, മസ്റ്റാർഡ് ഗ്യാസ്, ടോക്സിന് എന്നിവ അതിൽ ചിലത് മാത്രം. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ എന്തായിരിക്കും ഫലം? സംശയിക്കേണ്ട, ഭൂമി എന്ന ഗ്രഹം ഒരു വിഷഗ്രഹമായ് മാറും. അത്ര തന്നെ.! ജൈവ - രാസായുധങ്ങളുടെ ഏറ്റവും വലിയ രക്തസാക്ഷിയാണ് വിയറ്റ്നാം. ഇവിടെ അമേരിക്ക പ്രയോഗിച്ച രാസായുധങ്ങൾ അറുപതു ശതമാനം വരുന്ന വനപ്രദേശത്തേയും കൃഷിഭൂമിയെയും തരിശാക്കി മാറ്റികളഞ്ഞു.

കോവിഡ് -19 എന്ന മഹാമാരി ലോകത്തെ കാർന്ന് തിന്നുന്ന ഈ ദിനങ്ങളിൽ നമുക്ക് മാറി ചിന്തിക്കാം..... പ്രകൃതിയെ സ്നേഹിക്കുന്ന, സഹജീവികളെ സ്നേഹിക്കുന്ന നല്ല മനുഷ്യരാകാം................

അൽ അമീൻ
5 B വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം