കൂകൂ കൂകൂ കുയിലമ്മെ നിൻ
ചുണ്ടിലൊരോടക്കുഴലുണ്ടോ?
എന്തൊരു മധുരം നീ പാടുമ്പോൾ
കുളിരുകയാണെൻ മനമാകെ!
കുറുകെയൊന്നു കറുത്തവളെങ്കിലും
ഒരു ചെറുസുന്ദരിയല്ലോ നീ?
കരി മാനത്തിൻ കരളിൽ നിന്നോ
വന്നതു നീയെൻ കൺമണിയെ??
ഇമ്പം വഴിയും സ്വരരാഗങ്ങൾ
പാടാൻ ആര് പഠിപ്പിച്ചു?
കാക്കക്കൂട്ടിൽ മുട്ടയിടുന്നൊരു
വിദ്യയിതാരു പഠിപ്പിച്ചൂ?.
എന്താണൊന്നും മിണ്ടാത്തതു നീ
മാന്തളിരുണ്ടു മയങ്ങീട്ടൊ?
കൂകൂ കൂകൂ കുയിലമ്മേ നിൻ
ചുണ്ടിലൊരോടക്കുഴലുണ്ടോ?