വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഈ രോഗത്തിൽ നിന്ന് അതിജീവിക്കേണ്ടേ..

Schoolwiki സംരംഭത്തിൽ നിന്ന്
ഈ രോഗത്തിൽ നിന്ന് അതിജീവിക്കേണ്ടേ..


ഏറെ നാളായി ഒറ്റക്കായതിനാൽ
ഭൂതക്കാല ചിന്തകളുടെ വർഷത്തിൽ
ഓർമകളിൽ മുങ്ങിതാഴ്ന്ന്
പേടിച്ചിരിക്കുകയാണോ നിങ്ങൾ,
നിങ്ങൾക്ക് പൊന്തിവരണമെന്നില്ലേ.

ഏറെ നാളായി ഒറ്റയ്ക്കായതിനാൽ
ശൂന്യമായ കോണുകളിൽ നിന്ന്
അടക്കം പറച്ചിൽ കേട്ട്, ഇളം തെന്നലിൻ്റെ ചിറകിലേറി
വരുന്ന ധൂളികളെപോലെ പറയാതെയെത്തുന്ന
കാഴ്ചകളിൽ മുങ്ങിത്താഴ്ന്ന് പേടിച്ചിരിക്കുകയാണോ നിങ്ങൾ,

നിങ്ങൾക്ക് ഇതുവരെ രക്ഷപെടാനായില്ലേ!
ഏറെനാളായി ഒറ്റയ്ക്കിയതിനാൽ
നാളെ നൽകുന്ന സൂചനകളിൽ,
നിങ്ങളെ വലം വെയ്ക്കുന്നു .
അപൂർവ്വ നിഴലുകളുടെ അനിശ്ചിതത്വത്തിൽ
അവയുടെ അജ്ഞതയിൽ പേടിച്ചിരിക്കുകയാണോ നിങ്ങൾ,

അഗാതമാകട്ടെ ശ്വാസം,
അകത്തേക്കും പുറത്തേക്കും
വ്യാകുലത മറ്റൊരു ലോകമാണ്...


 

ഹന്നാ ഫാത്തിമ
7 B വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത