വി ആർ എ എം എച്ച് എസ് തൈക്കാട്/2025-26
{{Yearframe/Pages}}
പ്രവേശനോൽസവം 2025
വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി ഷിൽവ ജോഷി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡൻറ്റ് ശ്രീ സി ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ജിതമോൾ പി പുല്ലേലി സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻറ്റ് ശ്രീമതി കാർത്തിക ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ രഞ്ജിത്ത് ആൻറ്റോ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . മാനേജർ ശ്രീ ഹീരാലാൽ പഠനോപകരണ വിതരണം നിർവഹിച്ചു. മധുര പലഹാര വിതരണവും നടത്തി . മാലിന്യ മുക്ത പ്രതിജ്ഞ സ്കൂൂൾ ലീഡർ കുമാരി ഹൃദ്യ എം വർമ്മ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ശ്രീമതി ചിത്ര ആർ നായർ നന്ദി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.