വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

23-24 വിദ്യാരംഗം സ്കൂൾ തല പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാംസ്കാരിക വേദിയുടെ സ്കൂതല പ്രവർത്തനങ്ങൾ ഓരോ ദിനാചരണങ്ങളുടെയും ഭാഗമായി ഭംഗിയായി നടത്തിവരുന്നു.

പരിസ്ഥിതി ദിനത്തിന് ആ ദിനത്തിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രചന മത്സരങ്ങൾ നടത്തി പോസ്റ്റർ രചന ഉപന്യാസം കവിത രചന എന്നിവ. സർഗാത്മകമായ കഴിവുകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ദിനാചരണങ്ങൾ വിദ്യാരംഗം കലാസാംസ്കാരിക വേദിയുടെ മത്സര പരിപാടികൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന രീതിയിലാണ് നടത്തിവരുന്നത്

വായനാമാസാചരണത്തിന്റെ ഭാഗമായി ജൂൺ 16 ന് യുപി തലത്തിൽ മഹാനായ പി എൻ പണിക്കർ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.വായന കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി.മികച്ച വായനക്കുറിപ്പ് അവതരണത്തിന് സമ്മാനം നൽകി.

സർഗാത്മകമായ കഴിവുകൾ വാർത്തെടുക്കൽ

കുട്ടികളുടെ സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ പരിപാടികൾ ഓരോ മാസവും സ്കൂൾതലത്തിൽ സുമ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. അതിൽ നിലവാരം പുലർത്തുന്ന കുട്ടികളെ ആണ് സബ്ജില്ലാതലത്തിൽ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്

ശില്പശാലകൾ

കുട്ടികളുടെ സർഗാത്മകതയും രചനാ ശേഷിയും വികസിപ്പിക്കുന്ന തരത്തിൽ അവയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തുന്ന തരത്തിൽ മലയാളഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ശില്പശാലകൾ നടത്തുന്നു.