വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ സർവ്വീസ് സ്കീം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ് 23 - 24 പ്രവർത്തന മികവുകൾ

പ്ലസ് വൺ പ്രവേശനോത്സവം

23 - 24 അധ്യയന വർഷത്തിലെ പ്ലസ് വൺ പ്രവേശനോത്സവ പരിപാടികൾ എൻ എസ് എസിന്റെ നേതൃത്ത്വത്തിൽ നടന്നത് ഒരു പുതിയ അനുഭവങ്ങൾ കുട്ടികൾക്കുണ്ടാക്കാൻ സാധിച്ചു.

പരിസ്ഥിതി ദിനത്തിൽ മാമ്പഴക്കാലം

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മാമ്പഴക്കാലം എന്ന പരിപാടി നടത്തി. ദത്ത് ഗ്രാമത്തിൽ ഇരുപത്തഞ്ചു വീടുകളിൽ എൻ എസ് എസിന്റെ നേതൃത്ത്വത്തിൽ മാവിൻ തൈയ് നട്ടു. കുട്ടികൾ മെയ് മാസത്തിൽ അവരുടെ വീടുകളിൽ വച്ചു തന്നെ മാങ്ങയണ്ടി മുളപ്പിച്ച്  കൊണ്ടുവന്നാണ് വീടുകളിൽ നട്ടത്. അതോടൊപ്പം പരിസ്ഥിതി ദിനാഘോഷം നടന്നു. പ്ലക്കാർഡുകൾ തൂക്കി മുദ്രാവാക്യങ്ങൾ വിളിച്ചു. സ്കൂൾ പരിസരം ശുചിയാക്കി. ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്നതാണ് എൻഎസ്എസിന്റെ പ്രവർത്തന നയം വീടുകളിൽ വിത്തുവിതരണം നടത്തി. ദത്തു ഗ്രാമത്തിലെ തന്നെ വീടുകളിൽ തെങ്ങിൻ തൈയ്കൾ നട്ടു.

സത്യമേവ ജയതേ ഓറിയന്റേഷൻ ക്ലാസ്

വിവരസാങ്കേതി വിദ്യയിലൂടെ എത്തുന്ന വാർത്തകളിലെ നിജസ്ഥിതി എൻ എസ് എസ് വോളണ്ടിയേഴ്സിനെ മനസ്സിലാക്കി കൊടുക്കുക സാമൂഹിക ബോധവൽക്കരണം നൽകുക എന്ന ആശയത്തെ മുൻനിർത്തി അജയ് ശ്രീധർ സാർ സത്യമേവ ജയതേ ഓറിയന്റേഷൻ ക്ലാസ്സ് എൻ എസ് എസ് വിദ്യാർത്ഥികൾക്കായി നൽകുകയുണ്ടായി

പൂവാർ ബീച്ചിലേക്ക് എൻ എസ് എസുകാർ

ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് ഒരു മെഗാ ബീച്ച് ക്ലീനിങ് പ്രോഗ്രാം എൻഎസ്എസ് ടീം നടത്തി. പൂവാർ ബീച്ച് മാലിന്യക്തമാക്കുക എന്ന കർമ്മ പദ്ധതിയാണ് അവർ ഏറ്റെടുത്തത്. പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി കൊണ്ട് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. വിൻസെന്റ് എംഎൽഎയാണ് ഈ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചത്. കടൽത്തീരങ്ങൾ മാലിന്യമുക്തമാക്കുക എന്ന ഈ പരിപാടി നല്ല രീതിയിൽ തന്നെ നടത്തുവാൻ സാധിച്ചു.

ലോകവയോജന ദിനാചരണം

ഒക്ടോബർ 1 ലോകവയോജന ദിനത്തിന് സ വി പി എസിലെ എൻ എസ് എസ് യൂണിറ്റ് മറ്റു കുട്ടികൾക്ക് മാതൃകയായി. വൃദ്ധ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന് ബോധ്യപ്പെടുത്തുന്നതിന് അവരുടെ വീടുകളിലെ വൃദ്ധർക്ക് പരിഗണന നൽകുന്ന തരത്തിലുള്ള വീഡിയോകൾ ഫോട്ടോകൾ എന്നിവ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

എൻ എസ് എസ് ദിനാചരണം

നിർധനർക്ക് ബുക്ക് വിതരണം

2023 അധ്യയനവർഷത്തിൽ പ്ലസ് ഒന്നിൽ അഡ്മിഷൻ എടുത്ത നിർധനരായ കുട്ടികൾക്ക് പ്ലസ് ടു വിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് അവരാൽ കഴിയുന്ന വിധം നോട്ട് ബുക്കുകൾ വാങ്ങി നൽകുകയുണ്ടായി.

പുസ്തകത്തണൽ

മുക്കോല പിഎച്ച്എസ് സി യിൽ നൂറോളം പുസ്തകങ്ങൾ വാങ്ങി നൽകി ഒരു ഗ്രന്ഥശാല അവിടെ തുടക്കം കുറിച്ചു.

സമർപ്പണം

ദത്ത് ഗ്രാമത്തിൽ കിടപ്പുരോഗികളെ സന്ദർശിക്കുകയും ഒരു ക്യാൻസർ രോഗിയുടെ വീട് സന്ദർശിച്ച് അവരുടെ ശുശ്രൂഷയ്ക്കുള്ള സാമ്പത്തിക സഹായം നൽകുകയും വീട്ടുസാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. സ്നേഹസമ്മാനങ്ങളും ബെഡ്ഷീറ്റുകളും വിതരണം ചെയ്തു. ഗ്രാമത്തിലെ തന്നെ നിർധനരായ കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞ് വിതരണം നൽകി. പുനർജനി വൃദ്ധസദനത്തിൽ നൂറോളം പേർക്ക് പൊതിച്ചോറ് വിതരണം നടത്തി. ദത്തു ഗ്രാമത്തിലെ തന്നെ ഇരുപതോളം വീട് സന്ദർശിച്ച് കിണറുകളിൽ ക്ലോറിനേഷൻ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ആശാവർക്ക് എന്നിവരുടെ സാന്നിധ്യത്തിലാണ് അത് ചെയ്തത്.

ജീവിതശൈലി രോഗനിർണയ ക്യാമ്പ്

പുനർജനി വൃദ്ധസദനം സന്ദർശിച്ച് അവിടെയുള്ള അന്തേവാസികൾക്ക് ജീവിതശൈലി രോഗങ്ങൾ ടെസ്റ്റ് ചെയ്തു ബിപി ഡയബറ്റിക് എന്നിങ്ങനെ ഉള്ള രോഗങ്ങൾ മുക്കോല പിഎച്ച്എസ് സി ഇലെ ഡോക്ടേഴ്സ്, ആശാവർക്കേഴ്സ് എന്നിവർ ക്യാമ്പിൽ ഉണ്ടായിരുന്നു.

തെളിമ

ശിശുദിനത്തിന് അംഗൻവാടിയിലെ കുട്ടികളെസന്ദർശിച്ച് കുട്ടികൾക്ക് സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്യുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.

വെള്ളായണി കാർഷികകോളേജ് സന്ദർശനം

മില്ലറ്റ് കൃഷി നടപ്പിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് എൻഎസ്എസ് വോളണ്ടിയേഴ്സ് വെള്ളായണി കാർഷിക കോളേജ് സന്ദർശിച്ചു. വിവിധയിനം കൃഷികളെ കുറിച്ചുള്ള ഗൗരവം പുലർത്തുന്ന രീതിയിലുള്ള ഓറിയന്റേഷൻ ക്ലാസ് കുട്ടികൾക്ക് ലഭിച്ചു. വിവിധയിനം മില്ലറ്റുകൾ പരിചയപ്പെട്ടു. എങ്ങനെയാണ് മില്ലറ്റുകൾ നടത്തേണ്ടത് എന്ന് മനസ്സിലാക്കി.

ജീവൻറെ തുള്ളികൾ പകർന്നുനൽകാൻ-രക്തദാനക്യാമ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് കെപ്സ്, വി പിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 30 വരെ 30 വരെ വി പി എസിൽ നടന്നു പ്രസ്തുത ജീവി ദന കർമ്മത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മാനേജ്മെൻറ് പിടിഎ അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കാളികളായി.

ചിത്രശാല