വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവിപത്ത്

ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ എന്ന കോവിഡ് -19.ചൈന എന്ന രാജ്യത്തിന്റെ അഹങ്കാരം കൊണ്ടും അറിവില്ലായ്മ കൊണ്ടും മാത്രമാണ് മറ്റുള്ള രാജ്യങ്ങൾ ഈ വിപത്തിനെ നേരിടേണ്ടി വന്നത്.ഈ ഒരു വിപത്തിന്റെ ഫലമായി നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ കാര്യങ്ങൾ പ്രേത്യകം എടുത്ത് പറയേണ്ടതായിട്ടുണ്ട്.നമ്മുടെ സഹോദരങ്ങളെല്ലാം എല്ലാ വിദേശരാജ്യങ്ങളിലും ജോലിചെയുന്നുണ്ട്.സ്വന്തം വീടിന്റെ ആധാരം പണയപ്പെടുത്തിയും മറ്റു ബാങ്കുലോണുകളും എടുത്തു പലരും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു.തന്റെ മാതാപിതാക്കൾക്കു വേണ്ടിയും കുടുബത്തിനു വേണ്ടിയും കഷ്ടപ്പെടുന്നു.ഒരു കുന്നോളം ആഗ്രഹങ്ങളും മനസ്സിലേറ്റി അവിടെ ചെല്ലുമ്പോൾ ഒരു കുമ്പിളോളം കിട്ടുമെന്ന പ്രേതിക്ഷയോടുകൂടി അവർ എല്ലാം മറന്നു ജോലിചെയ്യുന്നു. ഇതാണ് കേരളത്തിലെ സഹോദരങ്ങളുടെ അവസ്ഥ.ഇന്ത്യയിലെ സഹോദരീസഹോദരന്മാരുടെ അവസ്ഥ ഇതിലും ദയനീയമാണ്.ഇവരുടെ ഈ അവസ്ഥകൾക്കു കാരണമായ 'കൊറോണ' എന്ന മഹാമാരിയെ ലോകത്തിനു തന്നെ സമ്മാനിച്ച ചൈന എന്ന രാജ്യത്തോട് നമ്മൾ എങ്ങനെ പ്രതികരിക്കണം??. ഈ വൈറസ് ബാധമൂലം ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു.ഇന്നും ഈ വൈറസ് നാശം വിതച്ചുകൊണ്ടേയിരിക്കുന്നു.അതിലുപരി നാം അതിശക്തമായി ചെറുത്തുകൊണ്ടുംനിൽക്കുന്നു.

SIVASHANKAR
10 D വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം