വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/മടങ്ങാം പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങാം പ്രകൃതിയിലേക്ക്
   ദൈവം സൃഷ്ടിച്ചപ്പോൾ ഉണ്ടായ അവസ്ഥയിലല്ല നമ്മുടെ പരിസ്ഥിതി ഇപ്പോൾ നിലക്കൊള്ളുന്നത്. 2000-2013 വരെ എത്ര സുന്ദരമായ പ്രപഞ്ചമായിരുന്നു നമ്മുടേത്. ഞാൻ ജനിച്ചത് 2009 - ൽ ആണെങ്കിലും എന്റെ കേട്ടുകേൾവി അനുസരിച്ച് പച്ചപ്പൊക്കെ നിറഞ്ഞതായിരുന്നു നമ്മുടെ പ്രപഞ്ചം.  ഇപ്പോൾ നാം ജീവിക്കുന്നത് മലിനീകരിക്കപ്പെട്ട ഒരു അന്തരീക്ഷത്തിലാണ്...പിന്നെ പണ്ടൊക്കെ എവിടെ നോക്കിയാലും മരവും ചെടികളുമൊക്കെയായിരുന്നു, പക്ഷേ, ഇപ്പോഴൊ!  നിറയെ മാലിന്യക്കൂമ്പാരം മാത്രം! ഈ അവസ്ഥയ്ക്കു കാരണം നാം ഒരോരുത്തരും തന്നെ!..... അപ്പോൾ നാം തന്നെയല്ലെ പരിസ്ഥിതിയെ തിരികെ കൊണ്ടു വരേണ്ടത്? അത് നമ്മുടെ ഓരോരുത്തരുടെയും കടമയല്ലേ? നാം ജീവിക്കുന്നത് നമ്മുടെ ഭൂമിയിൽ ആണ്,നമ്മുടെ സ്വന്തം ഭൂമിയിൽ! അപ്പോൾ നമുക്ക് നമ്മുടെ പരിസ്ഥിതിയെ തിരികെ കൊണ്ടു വരണം........എന്നല്ല കൊണ്ടുവന്നിരിക്കണം... നാം എല്ലാവരും ഒത്തൊരുമിച്ചാൽ നടക്കാവുന്നതെയുള്ളു , നിസ്സാരം ആണ്. കേട്ടിട്ടില്ലേ......? ഒത്തു പിടിച്ചാൽ മലയും പോരും ...ഒത്തൊരുമിച്ചാൽ നാടുണരും.....  കുറച്ചു സമയം എടുക്കുമെങ്കിലും അത് പ്രാവർത്തികമാക്കാം..... 
   പിന്നെ പല ജീവജാലങ്ങളും , വൻ തണൽമരങ്ങളും വംശനാശഭീഷണിയിലാണ്. നമ്മുടെ ജീവന്റെ വില പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ജീവനുമുണ്ട്, എന്ന് നാം ഏവരും ഓർക്കേണ്ടതാണ്. ഈയടുത്ത കാലത്ത് ഒരു മനുഷ്യസ്നേഹി ഒരുകോടി മരങ്ങൾ   നട്ടുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്... ഈ ചേട്ടനെ പോലുള്ളവരെ നാം എന്തായാലും പ്രോൽസാഹിപ്പിക്കണം. കൂടാതെ നമ്മളും ഇതു പോലെയുള്ള ആശയങ്ങളിലേക്ക് കടന്നു വരണം.. കൂടുതൽ മരങ്ങൾ നട്ടുപ്പിടിപ്പിക്കുക, മരങ്ങൾ വെട്ടാതിരിക്കുക, വെളിയിൽ പ്ലാസ്റ്റിക്, ചപ്പുചവറുകൾ എന്നിവ നിക്ഷേപിക്കാതിരിക്കുക എന്നൊരു ലക്ഷ്യവുമായി നമുക്കു  ശ്രമിക്കാം,  മുന്നേറാം..
ലിൻസ മരിയ
5 ബി വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം