നമ്മുടെ ഈ കൊച്ച് കേരളത്തിൽ
മഹാവ്യാധി പടർത്തി കൊണ്ട്
ഒരു വൈറസായ കുട്ടി വന്നു കയറി-
ചൈനയിലെ വുഹാനിൽ നിന്നും-
പടർന്ന് കയറി
ഇന്ത്യയിലെത്തിയും അവിടെ നിന്ന്
നമ്മുടെ ഈ കൊച്ച് കേരളത്തിലും.
അങ്ങനെയുള്ള മഹാ വ്യാധിയുടെ കളികൾ-
കൂടിയപ്പോൾ
മരണവും രോഗികളുടെ എണ്ണവും വർധിച്ചു വന്നു
'ഈ മഹാമാരി പടരാതിരക്കാൻ-
ലോക്ക് ഡൗൺപ്രഖ്യാപിച്ച്
ആളുകൾ വീട്ടിലിരിപ്പു തുടങ്ങി
അങ്ങനെ ദൈവമായ ഡോക്ടർമാർ നഴ്സ്മാർ
നമ്മുടെ ഈ കൊച്ച് ജീവിതത്തിൽ വന്നു
തിരി തെളിച്ചു
ഈ കൊച്ച് വൈറസിനെ തടഞ്ഞു നിർത്താൻ
നമ്മുക്ക് ഒന്നായി ചേർന്നു പ്രവർത്തിച്ചീടാം.