വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ


മധ്യവേനൽ അവധി കഴിഞ്ഞ് തന്റെ വിദ്യാലയത്തിൽ എത്തിയ കുട്ടികൾ ആദ്യം ശ്രദ്ധിച്ചത് തങ്ങളുടെ തണലായി നിന്നിരുന്ന ആ വലിയ മുത്തശ്ശി മാവിനെ ആയിരുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്നു ആ മാവ് . ഒരു കാറ്റ് വീശുമ്പോൾ തന്നെ മാവ് കുട്ടികൾക്ക് തേനൂറുന്ന മാമ്പഴങ്ങൾ നൽകുമായിരുന്നു. അധ്യയന വർഷത്തെ ഒട്ടുമിക്ക ക്ലാസ്സുകളും മാവിൻ ചുവട്ടിൽ വച്ചായിരുന്നു. കുട്ടികളെ പോലെ തന്നെ അധ്യാപകർക്കും മാവിനെ അധികം ഏറെ ഇഷ്ടം ആയിരുന്നു. എന്നാൽ അവധി കഴിഞ്ഞ് എത്തിയ കുട്ടികൾ കാണുന്നത് മാവ് നിന്നിടത്തു കെട്ടി ഉയർത്തിയ ക്ലാസ്സ്‌ മുറികൾ ആണ്. ഇനി അവിടെ തണൽ ഇല്ല..... ആ മാമ്പഴങ്ങൾ ഇല്ല .... വിഷാദഭരിതർ ആയ കുരുന്നുകൾ കെട്ടി ഉയർത്തിയ ക്ലാസ്സ്‌ മുറികളിൽ ഒതുങ്ങി കൂടി. ആരോടും തങ്ങളുടേതായ വിഷമം പങ്കു വയ്ക്കാൻ ആകാതെ മാവിന്റെ ഓർമ്മകൾ അവരിൽ അലയടിച്ചു........

ഇനിയെങ്കിലും നാം മനസ്സിലാക്കണം, മരം എന്നാൽ പ്രകൃതിയുടെ വരമാണ്, അതിനെ നശിപ്പിക്കുക അല്ല വേണ്ടത്. ഒരു മരം മുറിക്കുമ്പോൾ അവിടെ രണ്ടു തൈകൾ എങ്കിലും നട്ടു വളർത്തേണ്ടത് നമ്മുടെ കടമയാണ്. എങ്കിൽ മാത്രമേ വരും തലമുറയ്ക്ക് അതൊരു 'തണൽ' ആയി മാറുകയുള്ളൂ.

അനുപ്രിയ
X1 commerce വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ