വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ഓറഞ്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ഓറഞ്ച്

വൈകുന്നേരം 4:00 മണി. സ്കൂൾ ബെല്ലടിച്ചു. കുട്ടികളെല്ലാം തങ്ങളുടെ വീടുകളിലേക്ക് പാഞ്ഞു.രാജൻ ഓറഞ്ച് തോട്ടത്തിലേക്കും.....പത്താം ക്ലാസിൽ പഠിക്കുകയാണ് രാജൻ എന്ന ഈ 'കുസൃതിക്കുട്ടൻ'.അധ്യാപകർക്ക് എല്ലാം അവൻ തലവേദനയായിരുന്നു.രാജനെ പുറത്താക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും ഹെഡ്മാസ്റ്റർ ആയ ജോൺസൺ മാഷ് അതിനനുവദിച്ചില്ല.

എസ്റ്റേറ്റ് ഉടമയായ മത്തായി ചേട്ടൻറെ ഓറഞ്ച് തോട്ടത്തിലേക്ക് അവൻ നടന്നു നീങ്ങി.ആ ഗ്രാമത്തിൽ ഒരിക്കൽ ഓറഞ്ച് മരങ്ങൾ ധാരാളമുണ്ടായിരുന്നു. കാലാവസ്ഥയിലുള്ള മാറ്റം കാരണം അവ അപൂർവമായി.

അങ്ങകലെ കുന്നിൻ ചെരുവിൽ മത്തായിചേട്ടൻറെ മാളിക കണ്ടില്ലേ ? കാണാൻ എന്തൊരു ഭംഗി ...മത്തായി ചേട്ടൻ തൻറെ വീട്ടുപരിസരത്തെ ഓറഞ്ച് തോട്ടത്തിൽ ആരെയും കയറാൻ അനുവദിച്ചിരുന്നില്ല .

ഒരിക്കൽ മത്തായി ചേട്ടൻ അവിടെ ഇല്ലാത്ത തക്കം നോക്കി രാജൻ തോട്ടത്തിൽ കയറി.തനിക്ക് കിട്ടിയ അവസരം മുതലാക്കി കൊണ്ട് അവൻ ഓറഞ്ച് മരങ്ങളിലേക്ക് ചാടിക്കയറി.ഹായ് എന്തു രസം.....പഴുത്ത തുടുത്ത നല്ല നിറവും മണവുമുള്ള ഒത്തിരി ഓറഞ്ചുകൾ.രാജൻ തിടുക്കത്തിൽ ഓറഞ്ചുകൾ അടർത്തി വീഴ്ത്തി കൊണ്ടിരിക്കവേ പെട്ടെന്ന് തന്നെ കാൽവഴുതി താഴെ വീണു.പാറപ്പുറത്ത് തെന്നിവീണ് രാജന് സാരമായ പരിക്കേറ്റു.അത് വഴി നടന്നുപോവുകയായിരുന്ന ജോൺസൺ മാഷ് വേദന കൊണ്ട് പുളയുന്ന രാജനെ കണ്ടു.എന്തുചെയ്യണമെന്നറിയാതെ മാഷ് പരിഭ്രാന്തനായി.ദാരിദ്ര്യത്തിന് വേദനയിൽ നീറി മുറുകുന്ന നിസ്സഹായനായ രാവേദനയിൽ നീറി മുറുകുന്ന രാജൻറെ അച്ഛനെ പെട്ടെന്ന് തന്നെ വിവരമറിയിച്ചു .അതിനുശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.സാരമായ പരിക്കുകാരണം രാജനെ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.രാജൻറെ ഒരു കാൽ ഒടിഞ്ഞു. രാജന് തൻറെ ജീവൻ തിരിച്ചു കിട്ടണമെങ്കിൽ രക്തം ആവശ്യമാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.എന്തുചെയ്യണമെന്നറിയാതെ രാജൻറെ കുടുംബം പകച്ചുനിന്ന സന്ദർഭത്തിൽ ജോൺസൺ മാഷ് തൻറെ ശിഷ്യനു വേണ്ടി രക്തം നൽകാൻ തീരുമാനിച്ചു .രാജന് വേണ്ട എല്ലാ സഹായങ്ങളും ജോൺസൺ മാഷ് ഏർപ്പാടാക്കി കൊടുത്തു.എന്നും രാത്രിയിൽ ജോൺസൺ മാഷ് രാജനെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു.വരുമ്പോൾ മാഷ് ഒരു പൊതി നിറയെ ഓറഞ്ചുകൾ പ്രത്യേകമായി വാങ്ങി കൊണ്ടുവരുമായിരുന്നു.അങ്ങനെ പതുക്കെ പതുക്കെ രാജൻ തൻറെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ആരംഭിച്ചു.

ഒരിക്കൽ രാജൻ റെ ഒരു കത്ത് ജോൺസൺ മാഷിന് കിട്ടാൻ ഇടയായി.അത്യാവശ്യമായി തന്നെ ഒന്ന് കാണാൻ വരുമോ എന്നായിരുന്നു രാജൻ കത്തിൽ എഴുതിയിരുന്നത്.പതിവുപോലെ ജോൺസൺ മാഷ് ഒരു പൊതി ഓറഞ്ച് കളുമായി അന്ന് ആശുപത്രിയിൽ എത്തിയിരുന്നു.രാജൻറെ കാലുകൾക്ക് ജീവൻ വച്ചു അടുത്ത ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും എന്ന് പറയാൻ ആയിരുന്നു മാഷിനെ വിളിച്ചിരുന്നത്.മാഷിന് എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷമുണ്ടായി.ജോൺ സാർ തൻറെ ഭവനത്തിലേക്ക് തിരിച്ചു. ലാസ്റ്റ് എക്സ്പ്രസിൽ കയറി വീട്ടിലേക്ക് പോവുകയായിരുന്നു.നിശയുടെ നിശബ്ദതയിൽ....മലമടക്കുകളിലൂടെ .....ഇരുളിൽ ഇരമ്പിയും ....കയറ്റവും ഇറക്കവും വളവും തിരിഞ്ഞുകിടന്നു....അതിവേഗത്തിൽ എക്സ്പ്രസ് ബസ്സ് കിലോമീറ്ററുകൾ കവർന്നു മുന്നേറുന്നു .അപ്രതീക്ഷിതമായി ബസ് എതിരെ വന്ന ലോറിയുമായി നിയന്ത്രണംവിട്ട് ഇടിച്ചു.മുൻനിരയിൽ ഇരുന്ന് ജോൺസൺ സാറും രണ്ട് യാത്രക്കാരും ഡ്രൈവറും തൽക്ഷണം മരിച്ചു.അടുത്ത ദിവസം ആ നാട് കണ്ണീർ കരയിലായിരുന്നു.തന്നെ ചേർത്തുപിടിച്ച ജോൺ സാറിൻറെ മരണം രാജനെ ഏറെ തളർത്തി.അവൻ വാവിട്ട് അലറി.തൻറെ ജീവിതത്തിൽ വെളിച്ചം വീശിയ ഗുരുനാഥനാണ് ജോൺസാർ. മറ്റുള്ളവരെല്ലാം അവനെ അകറ്റിനിർത്തി അപ്പോഴും അവനെ ചേർത്തു നിർത്തിയത് ഈ മാഷായിരുന്നു.സെമിത്തേരിയിൽ നിന്നും നടന്നുനീങ്ങിയ രാജൻ ഒരു 'പുതിയ രാജനായി' തീരുകയായിരുന്നു.ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി അവൻ സ്കൂളിനും അധ്യാപകർക്കും അഭിമാനമായി മാറി.അവനിലൂടെ ജോൺസാർ ജീവിച്ചു.

രാജൻ പാപിയായ ഒരു കുട്ടി ആയിരുന്നിട്ടു പോലും ജോൺസൺ രാജനെ സ്നേഹിച്ചു.എന്നാൽ രാജൻറെ അനുസരണക്കേട്നെ അദ്ദേഹം വെറുത്തു.

ഓർക്കുക ....നാം എത്ര വലിയ പാപി ആണെങ്കിലും അധ്യാപകർ നമ്മളെ എന്നും സ്നേഹിക്കുക തന്നെ ചെയ്യും .നമ്മുടെ ഉള്ളിലെ പാപത്തെ അവർ വെറുക്കും.നമ്മളിൽ അടിഞ്ഞുകൂടുന്ന പാപത്തിൻറെ കറ തുടച്ചു നീക്കുന്ന വെളിച്ചമാണ് അവർ .തെറ്റുകണ്ടാൽ അവർ ശിക്ഷിക്കുന്നത് നമ്മുടെ ജീവിതപാത വെട്ടി തെളിയിക്കുന്നതിന് വേണ്ടിയാണ്....നമ്മുടെ ജീവിതം അർത്ഥപൂർണ്ണം ആക്കി തീർക്കുന്നതിനു വേണ്ടിയാണ് .....അധ്യാപകരെ ഈശ്വരതുല്യരായി കണ്ടു സ്നേഹിക്കുക ബഹുമാനിക്കുക .... DEDICATED TO ALL MY DEAR TEACHERS.....

അവന്തിക വി ജെ
XI Science വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ