ഉള്ളടക്കത്തിലേക്ക് പോവുക

വി.വി.എം.എച്ച്.എസ്. മാറാക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാറാക്കര എന്ന സുന്ദര ഗ്രാമം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ  കുറ്റിപ്പുറം ഉപജില്ലയിൽ  മാറാക്കര പഞ്ചായത്തിൽ ആണ് വിവിഎംഎച് എസ്എസ് മാറാക്കര സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ കാടാമ്പുഴ ദേവീക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഈ വിദ്യാലയം മാറാക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ ആണ്. ചരിത്രം

1968 ൽ ഐ. വി. നമ്പൂതിരി മേനേജരായി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. തുടങ്ങുമ്പോൾ ഏകാധ്യാപക വിദ്യാലയമായിരുന്നു. പി. നാരായണൻ എമ്പ്രാന്തിരിയായിരുന്നു പ്രധാന അദ്ധ്യാപകൻ. ഇപ്പോൾ 46 ഡിവിഷനുകളും 68 ഓളം അദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ട്. മാറാക്കര പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ്‌. 2009 ൽ സ്കൂളിന്റെ സാരധ്യം കരേക്കാട് എഡുക്കേഷണൽ & വെൽഫെയർ സൊസൈറ്റി ഏറ്റെടുത്തു.

ഈ ഗ്രാമത്തിന്വിദ്യാഭ്യാസപരമായി തിളക്കം നൽകുന്ന പ്രധാന വിദ്യാഭ്യാസ സമുച്ചയം ആണ് വി വി എം ഹയർസെക്കൻഡറി സ്കൂൾ. മാറാക്കര ഗ്രാമത്തിലെയും തൊട്ടടുത്ത അനേകം ഗ്രാമങ്ങളിലെയും അനേകായിരം കുട്ടികൾക്ക് ഈ ഗ്രാമത്തിലെ വിദ്യാലയം അറിവിന്റെ വിളക്കായി ഇന്നും നിലനിൽക്കുന്നു