വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്

ചെറിയ എഴുത്ത്

പ്ലാവ്

പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങൾക്ക് എന്നെ അറിയുമോ? ഞാനാണ് പ്ലാവ്'. ലോകമെമ്പാടും കൊറോണ ഭീതി പടർത്തുമ്പോൾ സാമൂഹിക വ്യാപനം തടയുന്നതിനായി നിങ്ങളെല്ലാവരും വീട്ടിലിരിപ്പാണല്ലോ . വെറുമൊരു മരമായ ഞാനെന്താ ഇങ്ങനെയെല്ലാം പറയുന്നത് എന്ന് നിങ്ങൾ ചിന്തിക്കു ന്നുണ്ടാവും.ഈ കൊറോണക്കാലത്ത് എന്നെക്കൊണ്ട് ധാരാളം ഉപയോഗങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടെന്നതിൽ സംശയമില്ല.വെളഞ്ഞിയാണ് ,സമയം പോകും എന്നു പറഞ്ഞിരുന്ന നിങ്ങൾ എന്നെ വച്ച് എന്തെല്ലാം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ഉണ്ടാക്കുന്നത്. ചക്ക വറുത്തത്, ഉപ്പേരി, ചക്ക അട, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു ജ്യൂസ്. ഇതൊക്കെ കാണുമ്പോൾ എനിക്ക് തന്നെ എന്നെക്കുറിച്ച് അഭിമാനം തോന്നുന്നു .ശുചിത്വത്തിന്റെ, പരസ്പര സഹായത്തിന്റെ 'നന്മയുടെ കൊറോണക്കാലത്ത് നമുക്കും അതിജീവിക്കാം

ഷിഫാന
6 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം