വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസര ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചീകരണം

മനുഷ്യജീവിതത്തിൽ ആനന്ദവും സന്തോഷവും ഒരു പരിധി വരെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു രാജ്യത്തിൻ്റെ ശക്തിയും ഭാവിയും അവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം നിലനിർത്താൻ പരിസര ശുചീകരണം ഒരു വലിയ പങ്ക് വഹിക്കുന്നു. രോഗാണുക്കളെ നശിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും പരിസര ശുചീകരണം ആവശ്യമാണ്. ചപ്പുചവറുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ശരിയല്ല. സ്കൂൾ പരിസരത്തുള്ള ജനങ്ങളുടെ സഹായത്തോടെ കിണറുകളും കുളങ്ങളും തേകി ശുചിയാക്കാൻ കുട്ടികൾക്ക് കഴിയും.ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം കുറെയൊക്കെ ഒഴിവാക്കാൻ കഴിയും ഇവയൊക്കെയാണല്ലോ രോഗം പരത്തുന്നത്

സഹലിയ
5 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം