വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മുന്നോട്ട്

നമ്മൾ ഓരോരുത്തരും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. പല രോഗങ്ങളേയും രോഗലക്ഷണങ്ങളേയും അകറ്റാൻ ശുചിത്വത്തിലൂടെ കഴിയും ശുചിത്വം പലതരത്തിലുണ്ട് പ്രവർത്തി ശുചിത്വം, മനസ്സിൻ്റെ ശുചിത്വം, പരിസര ശുചിത്വം, ശരീര ശുചിത്വം, വാക്കിലെ ശുചിത്വം, ഇവയെല്ലാം നാം കരുതലോടെ പാലിക്കേണ്ടതാണ് ഈ പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഇന്ന് നാം നേരിടുന്ന പല മഹാമാരികളേയും നമുക്ക് ചെറുത്തു നിൽക്കുവാൻ കഴിയും. പരിസ്ത്ഥിതി നാം വൃത്തിയോടു കൂടി സൂക്ഷിക്കുക. നാo നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് ചപ്പുചവറുകൾ കൂടി കിടക്കാതെ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക. പ്ലാസ്റ്റിക്ക് കവറുകൾ മണ്ണിലേക്ക് വലിച്ചെറിയാതെ ഇരിക്കുക.വെള്ളം കെട്ടി കിടക്കാൻ അനുവദിക്കാതെ ഇരിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഡ്രൈഡേ ആചരിക്കുക. കമ്പോസറ്റ്ക്കുഴികൾ നിർമ്മിക്കുക. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക. ഇത് മണ്ണൊലിപ്പ് തടയാനും, തണലേകാനും, ശുദ്ധവായു കിട്ടാനും ഫലപ്രദമാണ്. പ്രകൃതിദത്തമായ് നമ്മുടെ ശുദ്ധജല തടാകങ്ങൾ സംരക്ഷിക്കുക.ഇത് നമ്മൾ ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നമ്മുടെ പരിസ്ത്ഥിതിയെ ഏറെക്കുറെ സംരക്ഷിക്കാൻ നമുക്ക് കഴിയും. രോഗ പ്രതിരോധത്തിനെതിരായി ഒരു പാട് വാക്സിനുകൾ ഉണ്ട്. ഓരോ കുട്ടി ജനിച്ച് വീഴുംമ്പോഴും അവർക്കായി പലതരത്തിലുള്ള വാക്സിനുകൾ ഉണ്ട്.അത് നാം ഓരോരുത്തരായും പാലിക്കേണ്ടതാണ്.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കുക. പൊതു സ്ത്ഥലങ്ങളിൽ തുപ്പാതിരിക്കുക.ഭക്ഷണത്തിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകഴുക്കുക. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക. മലമൂത്ര വിസർജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുക്കുക. നമ്മുടെ വസ്ത്രങ്ങളെല്ലാം വെയിലത്ത് ഉണക്കി എടുക്കുക. ആഹാരപദാർത്ഥങ്ങൾ അടച്ച് സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. നമ്മുടെ കിണറുകൾ ക്ലോറിൻ ഉപയോഗിച്ച് ശുദ്ധികരിക്കുക.ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീടും നാടും ഒരു രോഗവിമുക്തമായി തീരും അങ്ങനെ നമ്മുടെ ഈ കൊച്ചു കേരളം ഊർജ്ജസ്വലമാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് പ്രവർത്തിക്കാം

Akshaya
5 D വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം