വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അവധിക്കാലം
കൊറോണക്കാലത്തെ അവധിക്കാലം
ഞാനും എന്റെ ടീച്ചറും ക്ലാസ്സിലെ മറ്റു കുട്ടികളും ക്ലാസ്സിൽ പടന സമയത്തായിരുന്നു ഒരു അറിയിപ് വന്നത് നാളെ മുതൽ സ്ക്കൂളിൽ വരണ്ടാ എന്ന് ക്ലാസ്സ് പൂട്ടി പരീക്ഷ ഇല്ലാ എന്നും ആദ്യം ഒരു അമ്പരപ്പ് ഉണ്ടായെങ്കിലും പിന്നെ ഞങ്ങൾ തുള്ളിച്ചാടി തുടങ്ങി സ്ക്കൂൾ പൂട്ടുക ആണെല്ലൊ ടീച്ചർ അമ്പരപ്പിൽ എന്ത് ചെയ്യണം എന്നറിയാതെ നിന്നു പോയി ഞങ്ങളെല്ലാവരെയും വിളിച്ച് ഒരു സെൽഫി എടുത്തു ഞങ്ങൾക്ക് നല്ല സന്തോഷമായി വീട്ടിൽ വന്നപ്പോഴാണ് കോ റോണ കാരണമാണ് സ്ക്കൂൾ പൂട്ടിയത് എന്ന് അമ്മ പറഞ്ഞത് വീട്ടിന്റെ ഉള്ളിൽ നിന്ന് പുറത്ത് എറങ്ങാൻ പാടില്ല, കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് വ്യത്തിയാക്കണം, പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കണം, പുറത്ത് പോയി കളിക്കാൻ പാടില്ല എന്നൊക്കെ ഉള്ള നിബന്ധന അമ്മ വെച്ചത് ഞാൻ തലക്കും കൈവെച്ചു പോയി സ്ക്കൂൾ പൂട്ടി എന്നും പറഞ്ഞ സന്തോഷമെല്ലാം പോയി കോറോണ വലിയ ഗൗരവക്കാരനാണെന്ന് മനസ്സിലായി എല്ലാവരും കോറോണയെ ശപിക്കുകയാണ് ഒന്നു വേഗം പോ എന്ന് പൊന്നു കോറോണേ.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |