വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു വ്യക്തി ശുചിത്വം പാലിക്കുമ്പോൾ അത് ഒരു വീടിനും സമൂഹത്തിനും തന്നെ ഗുണം ചെയ്യുന്നു. നമ്മുടെ വീട്ടിലും പരിസരത്തും ചപ്പുചവറുകൾ കൂട്ടിയിടുന്നത് കൊതുകുകൾ പെരുകുന്നതിനും പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നത് കാരണമാകുന്നു. അതുകൊണ്ട് വീടും പരിസരവും മാലിന്യം നിറയാതെ സൂക്ഷിക്കണം . വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുകയും ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുകയും വേണം. ശുചിത്വം ശീലിക്കുന്നത് നല്ലതാണ്.ഇപ്പോ എന്തായാലും ശുചിത്വം വേണം കൊറോണ കാലം ആയതുകൊണ്ട് തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായ പൊതിപ്പിടിക്കണം. വീടും പരിസരവും നന്നായി വൃത്തിയാക്കണം. എവിടെയെങ്കിലും പോയി വന്നാൽ ഹാൻഡ് വാഷ് അല്ലെങ്കിൽ sanitizer ഉപയോഗിച്ച് കൈ കഴുകണം . എല്ലാവരും സ്വന്തം വീട് വൃത്തിയാക്കി വെക്കുകയും വീട്ടിലെ മാലിന്യങ്ങൾ എല്ലാം റോഡരികിൽ തള്ളുകയും ചെയ്യുന്നു. ഇത് വലിയ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് വ്യക്തി ശുചിത്വം പാലിക്കുക അതുപോലെ തന്നെ പരിസര ശുചിത്വം പാലിക്കുക അതും പ്രധാനമാണ്. ശുചിത്വം ഉള്ള മനുഷ്യരിലെ ആരോഗ്യമുള്ള ശരീരം ഉണ്ടാവൂ. ആരോഗ്യമുളള ശരീരത്തിന് മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ഇത് ഒരു വ്യക്തിക്കും വീടി നും നാടിനും ഗുണം ചെയ്യുന്നു.

ആദിത്യൻ. കെ.
5 E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം