വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/മറുപടിക്കായ്
മറുപടിക്കായ്
ലോകമേ നിനക്കെന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം --------------------------------- ലോകം മുഴുവൻ വ്യാധിയിൽ മുങ്ങി തരിച്ചിരിക്കുന്നത് നാം കണ്ടില്ലേ? ഇപ്പോൾ നാം പഠിക്കണം സമ്പാദ്യമല്ല പണമല്ല സ്വത്തല്ല വലുതെന്ന് ! അവനവനു വേണ്ടി നാം ജീവിക്കുമ്പോൾ എന്ത് !? എന്ത് എന്നചോദ്യത്തിനിവിടെ പ്രസക്തി ഇല്ല. കാലം നമുക്ക് കാണിച്ചുതരും ഓരോ സൂചനയും അന്നൊരുനാൾ സുനാമിയെന്ന പേരിലും എത്രെഎത്ര ജീവനുകൾ പൊലിഞ്ഞു പോയ് പിന്നൊരുനാൾ പ്രളയമെന്ന പേരിലും എത്രയെത്ര ജീവനുകൾ മണ്മറച്ചു ഇതാ ഇന്നിതാ ഒരു വൈറസിൻരൂപത്തിൽ എത്ര എത്ര ജീവനുകൾ ലോകത്തിൻമടിത്തട്ടിലേക്ക് മായുന്നു പിടിച്ചുകെട്ടണം നമുക്ക് ഒന്നായ് പൊരുതണം ഇല്ല നാം തോൽക്കില്ല നമ്മുടെ മാലാഖമാർ നമ്മെ കാത്തു കൊള്ളും. എനിക്കൊന്നേ പറയുവാനുള്ളു ഞാൻ സിദ്ധി എന്നൊരു പതിമൂന്നുകാരി എന്റെ വാക്കിനൊരു മറുപടി തരു പ്രകൃതി യെ രക്ഷിക്കൂ നമ്മുടെ ജീവജാലങ്ങളെ രക്ഷിക്കൂ അവർ തരും നമുക്കൊരവസരം തരും ഇവിടെ ജീവിക്കാനുള്ള അവസരം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം