വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി5

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മൾ ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. പക്ഷി മൃഗാദികളും സസ്യലതാതികളും അടങ്ങിയിരിക്കുന്ന ഒരു വലിയ ലോകമാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയിൽ ഇണങ്ങിയാണ് നമ്മുടെ ജീവിതവും. പരിസ്ഥിതിയിലുണ്ടാകുന്ന വ്യതിയാനങ്ങളും മറ്റും സകല ജീവജാലങ്ങളെയും ബാധിക്കുന്നു. മലിനീകരണമാണ് പരിസ്ഥിതി നേരിടുന്ന വലിയൊരു പ്രശ്നം. മനുഷ്യർ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നു. അതോടൊപ്പം തന്നെ പരിസ്ഥിതിയിൽ നന്നായി മാറ്റം സംഭവിച്ചിരിക്കുന്നു. പുതിയതും വലുതുമായ ഫാക്ടറികൾ നമുക്ക് പരിചിതമാണ്. എന്നാൽ ആ ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷവാതകം പല ജിവജാലങ്ങൾക്കും ദോഷമാണ്. അതുപോലെത്തന്നെ പ്ലാസ്റ്റിക് വസ്തുക്കൾ ജലാശയങ്ങളിൽ വലിച്ചെറിയുന്നത് ജലമലിനീകരണത്തിന് കാരണമാകുന്നു. ഇങ്ങനെ പരിസ്ഥിതിയിൽ സംഭവിക്കുന്ന ദുഷ്കരമായ മാറ്റം കൊണ്ട് മാനവരാശിയെ പിടിച്ചുകുലുക്കുന്ന പല മഹാമാരികളും ഉണ്ടാകുന്നു. പരlസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി 1972 മുതൽ ഐക്യരാഷ്ട്രസംഘടന ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ആണ് നർമദ ബചാ വോ ആന്തോളൻ എന്ന പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് . നർമ്മത നദിക്കു കുറുകെ അണക്കെട്ടുകൾ ഉണ്ടാകുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും പരിസ്ഥിതി വിനാശത്തിനുമെതിരെ രൂപം കൊണ്ട സംഘടനയാണ് നർമ്മത ബച്ചാവോ ആന്തോളൻ. പരിസ്ഥിതി മലിനീകരണത്തിനെതിരെ നമുക്ക് പ്രവർത്തിക്കാം. മരങ്ങൾ നട്ടുപിടിപ്പിക്കാം. നല്ല നാളേക്കായ് കൈകോർക്കാം

ദേവിക.കെ
7 E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം