വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുമായി ചേർന്നു നിൽകാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുമായി ചേർന്നു നിൽകാം

മനുഷ്യനും പ്രകൃതിയുംതമ്മിൽ പരസ്പര ബന്ധത്തിൽ ഊന്നിയ ജൈവ ബന്ധത്തിലൂടെയാണ് നമ്മുടെ ജീവ മണ്ഡലം നിലനിന്നു പോകുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവ രാശിയുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്നതാണ്. വായുവും വെള്ളവും ജല വന്യജീവിയും, തുടങ്ങിയവ എല്ലാം തന്നെ മനുഷ്യനെ സംരക്ഷിക്കാനുള്ളതാണ്. ഇന്നത്തെ നദി തടാകങ്ങളുടെയും പ്രകൃതിയുടെയും അവസ്ഥ എന്താണ്? നഷ്‌ടങ്ങളിൽ നിന്ന് നാം ഇനിയും പാഠങ്ങൾ ഉൾക്കൊണ്ടില്ല. ഒരു മരം പോയാൽ മറ്റൊന്ന് വെച്ചു പിടിപ്പിക്കണം മലിനമാക്കിയ നദി തടാകങ്ങളെ നിർമലീകരിക്കാൻ കഴിയണം. വംശ നാശം നേരിടുന്ന ജീവികളെ സംരക്ഷിക്കണം. പ്രകൃതിയെയും ജല ജീവ ജാലകങ്ങൾ എന്നിവയെ സ്നേഹിക്കുന്നവർ നമുക്കിടയിലുണ്ട്. അവരുടെ കൂട്ടായ്മയും സംഘടനയും ഉണ്ടാവണം. ജല -ജീവ - ജാലകങ്ങൾ etc.മുതലായ ഇഷ്ട്ടപ്പെടുന്ന നമ്മുക്കിടയിലുണ്ട്. അതുകൊണ്ട് ഇവയെല്ലാം സംരക്ഷിക്കപ്പെടൽ നമ്മുടെ കടമയാണ്.ഇനി നമ്മൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വാര്ത്തലമുറയ്ക്ക് മാറ്റി വെക്കാൻ ഒന്നും ഉണ്ടാവില്ല. പ്രകൃതി സംരക്ഷണം വികസന വിരുദ്ധമാണെന്നും പിന്തിരിപ്പിക്കുന്നവൻ മുരടന്മാരാണെന്നു വിശ്വസിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. നമുക്ക് വായും വെള്ളവും ഭക്ഷണവും പാർപ്പിടവും തരുന്നത് പ്രകൃതിയാണ്. അതിനെ നശി പ്പിക്കുന്നതിലൂടെ നാം സത്യത്തിൽ നശിപ്പിക്കുന്നത് നമ്മളെതന്നെ ആണ്.

Niya
5 E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം